തെ നിന്നു കൊഞ്ചാതെ വേഗം റെഡിയായിക്കെ.
ഞങ്ങൾ താഴെ കാത്തിരിക്കുന്നുണ്ട്.
ഹോ ആയിക്കോട്ടെ.
എന്ന് പറഞ്ഞോണ്ട് ഞാൻ ലേഖമ്മയെ ഒന്ന് കെട്ടിപിടിച്ചു.
ഹോ കുളിച്ചിട്ടു വായോ.
ഞാൻ എന്നെ തന്നെ ഒന്ന് മണത്തു നോക്കികൊണ്ട്.
ഹ്മ്മ് ശരിയാ കുളി മസ്റ്റ് ആണ് അല്ലെ ലേഖേ.
ഹോ എന്നാ വേഗം പോയി വായോ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് ഓടി ബാത്‌റൂമിൽ നിന്നും വന്നതും ഡ്രസ്സ് അണിഞ്ഞു കൊണ്ടു നേരെ താഴേക്കു നീങ്ങി..
മുത്തശ്ശനെയും കയറ്റി കൂടെ അച്ചാച്ചനെയും മാമിയെയും വണ്ടിയിലേക്ക് കയറ്റി കൊണ്ടു ഞാൻ വണ്ടിയെടുത്തു.
ചെറിയ തല ചുറ്റൽ ആണെങ്കിലും മുത്തശ്ശാന്റെ വയസ്സിനോടുള്ള ബഹുമാനം അതായിരുന്നു ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത്..
ഹോസ്പിറ്റലിൽ എത്തിയതും ഫാമിലി ഡോക്ടർ സീത ലക്ഷ്മിയെ കണ്ടു അവരുടെ ചികിത്സ ആയതു കൊണ്ടു തന്നെ പേഠിക്കാനൊന്നും ഇല്ല എന്ന് പറഞ്ഞു.
അങ്ങിനെ തിരിച്ചു പോരാൻ നിൽകുമ്പോഴാണ് എന്റെ ഫോണിലേക്കു ഒരു കാൾ വന്നത്.
മാമിയോടും അച്ചാച്ചനോടും ഇപ്പൊ വരാവേ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു..
ഹലോ.
ആ പറയെടാ രമേശാ.
എടാ നി അറിഞ്ഞോ.
എന്താടാ.
നമ്മുടെ കണ്ണൻ.
ആ കണ്ണനെന്താടാ.
എടാ അവനിന്നാലേ രാത്രി.
രാത്രി.
വിഷം കഴിച്ചെന്നു.
എന്താടാ പറയുന്നേ.
അതേടാ രാഹുലെ
ഇന്നലെ ഉത്സവ പറമ്പിന്നു കണ്ടപ്പോൾ എന്തോ പറയാൻ ശ്രമിച്ചതാ .
എന്തോ പറഞ്ഞില്ല.
ഇപ്പൊ വഴിയിൽ വെച്ചു കണ്ട മെമ്പർ ആണ് പറഞ്ഞെ.
നിങ്ങടെ കൂട്ടുകാരൻ കണ്ണൻ ഇന്നലെ വിഷം കഴിച്ചു . ചാകാൻ ശ്രമിച്ചന്നു.
ഇപ്പോ ടൗണിലെ ഹോസ്പിറ്റലിൽ ആണെത്ര.