“”ഒരു ലക്ഷം രൂപയോ.”” എന്റെ കണ്ണ് തള്ളി പോയി.
“”അതെ ഒരു ലക്ഷം രൂപ.. അങ്ങനെയൊരു കമ്പനിയിൽ ജോലി കിട്ടിയാൽ പിന്നെന്തു വേണം.. ഞാൻ അവളോടൊന്നു സംസാരിക്കട്ടെ. അവൾക്കു സമ്മതമാണെങ്കിൽ ഞാൻ നിന്നെ അങ്ങോട്ട് കൊണ്ടു പോകാൻ പറയാം..””
“”ആയ്കോട്ടെ.. പക്ഷെ അമ്മ ഇവിടെ ഇങ്ങനെ കിടക്കല്ലേ എന്ന് വിചാരിച്ചിട്ടാണ് “”
“”അതിനെന്താ ഇവിടെ എല്ലാവരും ഉണ്ടല്ലോ.. അല്ലെങ്കിൽ പിന്നെ ജോലിയൊക്കെ കിട്ടാൻ പ്രയാസമാവും “”
“”കുട്ടാ നീ വിളിക്കു. ബാക്കി ഞാൻ നോക്കിക്കോളാം “”കുട്ടേട്ടനെ നോക്കി അച്ഛൻ പറഞ്ഞു.
“”എന്നാൽ പിന്നെ അങ്ങനെയാവട്ടെ. അവിടെ ഹോളി ആഘോഷത്തിന് അവളുടെ കമ്പനിയിൽ ലീവ് ഉണ്ടെത്രെ.. അപ്പോൾ ഇങ്ങോട്ട് വരുന്നുണ്ട്. ഞാൻ പോയൊന്നു സംസാരിക്കാം. എന്നിട്ട് വിവരം അറിയിക്കാം “” അതും പറഞ്ഞു കുട്ടേട്ടൻ എഴുനേറ്റു.
പിന്നെ യാത്ര പറഞ്ഞു കുട്ടേട്ടൻ പോയി. എന്നോട് കുറെ കാര്യങ്ങൾ അച്ഛൻ സംസാരിച്ചു. എന്തെങ്കിലും ഒരു ജോലി ഇപ്പോൾ നല്ലതാണ്. അച്ഛൻ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. രാജിയെ കളിച്ചതും വിഷമങ്ങളും എല്ലാം അല്പം മാഞ്ഞുപോയത് പോലെ..
ഭക്ഷണം കഴിച്ച അച്ഛൻ ഷീറ്റ് കൊണ്ടുവരാൻ പോകുന്നത് കണ്ടു ഞാൻ തടഞ്ഞു. ഞാൻ കൊണ്ടു വന്നോളാം എന്ന് പറഞ്ഞു. പക്ഷെ അച്ഛന് പണിക്കാരനെ ഒന്നു കാണുകയും വേണം എന്നും പറഞ്ഞു അച്ഛൻ പോയി. ഞാൻ നേരെ കിച്ചനിലേക്ക് പോയി. മാമി അവിടെ പത്രം കഴുകുന്നത് കണ്ടു. ഞാൻ അടുത്ത് സ്ലാബിൽ പോയി ഇരുന്നു.