“”നിന്നെ കുറിച്ച് ഇപ്പോൾ സംസാരിച്ചതേയുള്ളു””
“”എന്നെ കുറിച്ചോ.. എന്താണ് “”
“”നിന്റെ ജോലി കാര്യം തന്നെ.. അല്ലാതെന്ത്. പഠനമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു ജോലി വേണ്ടേ “”
“”വേണം കുട്ടേട്ടാ. ഞാൻ ശ്രമിച്ചു നോക്കട്ടെ “”
“”കുട്ടേട്ടൻ പറയുന്നത് മുംബൈയിൽ അറിയാവുന്ന ആൾ ഉണ്ടെന്നാണ് “” അച്ഛൻ എന്നെ നോക്കി പറഞ്ഞു..
“”മുംബൈയിലോ!!!””
“””അതെ. എന്റെ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയുടെ മോളാണ് അവിടെ വർക്ക് ചെയ്യുന്നത്. പേര് മിയ!!!! ചിലപ്പോൾ നീ കണ്ടിട്ടുണ്ടാവും. നിന്റെ മാമന്റെ കല്യാണത്തിന് ഉണ്ടായിരുന്നു “””
“”എനിക്കോർമ്മ വരുന്നില്ല.””
“”നീ ഇങ്ങോട്ട് വന്നേ “”
കുട്ടേട്ടൻ എന്നെ അടുത്തേക്ക് വിളിച്ചു. അവളുടെ വാട്സ്ആപ്പ് തുറന്നു dp കാണിച്ചു തന്നു.. ഹോ എന്തൊരു ഐറ്റം ആണിത്. ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടെന്ന് എന്റെ മനസ്സിൽ എവിടെയോ കണ്ടു മറഞ്ഞ പോലെ. ഞാൻ കുറെ ആലോചിച്ചു. കിട്ടി പോയി…. അന്ന് മാമന്റെയും മാമിയുടെയും കല്യാണത്തിന് വന്നിരുന്നു. സുന്ദരികളെ നോക്കുന്ന കൂട്ടത്തിൽ ഇവളെ ഞാൻ കണ്ടിരിക്കുന്നു. പക്ഷെ മാമി മുന്നിൽ നിൽകുമ്പോൾ ഇവരെയൊക്കെ എങ്ങനെ ശ്രദ്ധിക്കും!!!!!!!
“””ഇപ്പോൾ ഓർമ വന്നോ “” എന്റെ ചിന്തകളെ തടഞ്ഞു കുട്ടേട്ടൻ ചോദിച്ചു..
“” ആ ചെറുതായി എവിടെയോ കണ്ടപോലെ “”
“”എന്നാലേ ഞാൻ പറഞ്ഞിട്ട് അവർക്കൊക്കെ നിങ്ങളെ നല്ലപോലെ അറിയാം. പിന്നെയ് അവള് മിടുക്കിയാ. ഇപ്പോൾ എത്രയാ അവളുടെ ശമ്പളം എന്ന് വച്ചിട്ട.. കുറച്ചു ദിവസങ്ങൾക്കു മുൻപ് ജോലിയിലെ മിടുക്കു കാരണം 1 ലക്ഷം രൂപയാ സമ്മാനം കിട്ടിയേ “”