കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

‘ ജിനുക്കുട്ടാ… ഇനി നീ രാവിലെ ചോദിച്ചതിന് മറുപടി. നിനക്ക് ആന്റീടെകൂടെ എപ്പൊ… എവിടെ ഡേറ്റിംഗിനു പോണമെങ്കിലും പറഞ്ഞാ മതീടാ.. ആന്റി റെഡിയാ… എപ്പഴും..’

എന്നിട്ട് ഏതോ ഒരു ഉള്‍പ്രേരണയാല്‍ അവൾ ജിനുവിന്റെ ചുണ്ടിൽ ഒരു സെക്കന്റത്തേക്ക് മൃദുവായൊന്നു ചുംബിച്ചു. എന്നിട്ട് പെട്ടെന്നുതന്നെ ചൊടികള്‍ വേര്‍പെടുത്തി. പെട്ടെന്നുണ്ടായാ പ്രേരണയുടെ ചമ്മലില്‍ അവള്‍ അവനെ നോക്കി ചിരിച്ചു. എങ്കിലും ജിനുവത് കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആ മനസ്സില്‍ അപ്പോള്‍ മറ്റൊന്നായിരുന്നു.

‘ ആന്റി.. അങ്ങനാണേൽ ഒരഡിയ. ഞങ്ങടെ കോളേജീന്ന് അടുത്ത സൺഡേയൊരു ടൂറു പോണൊണ്ട്. ഓരോത്തർക്കും ഒന്നുകിൽ പേരൻസിനേയോ അല്ലെങ്കി ഗേൾഫ്രണ്ടിനേയോ കൊണ്ടു പോവാം. ഫ്രണ്ട്സൊക്കെ ഗേൾഫ്രണ്ട്സിനേയാ കൊണ്ടുവരുന്നെ. എനിക്കും കൂട്ടിനൊരാളു വേണം. ആന്റി വരുമോ ആന്റി?’

‘ ഏറ്റെടാ കുട്ടൂസാ.. ഇറ്റ്സ് എ ഡീൽ!’

ജിനുവിന് വല്ലാത്തൊരു റിലീഫ് തോന്നി. അങ്ങനെ എല്ലാം നന്നായിട്ട് പര്യവസാനിച്ചിരിക്കുന്നു. കോളേജിൽനിന്ന് ടൂറു പോവാൻ നേരത്തെ പ്ലാനുണ്ടായിരുന്നു. ഓരോരുത്തർക്കും പേരൻസിനേയോ അല്ലെങ്കിൽ ഡേറ്റിനേയോ കൊണ്ടുവരാമെന്ന് ധാരണയുണ്ടായിരുന്നു. അവന്റെ സായിപ്പ് ഫ്രണ്ട്സിൽ മിക്കവർക്കും ഗേൾഫ്രണ്ട്സ് ഉണ്ടായതുകൊണ്ട് അവരൊക്കെ കാമുകിമാരെ മാത്രമേ കൊണ്ടുവരുകയുള്ളായിരുന്നു. അപ്പോൾ അവൻ മാത്രം പേരൻറ്റിനെ വിളിച്ചു കൊണ്ടു വരുന്നതിൽ ചെറിയൊരു അപകർഷതാബോധം തോന്നിയിരുന്നു. അതിനാൽ പോകുന്നില്ലെന്ന് തന്നെ കരുതിയതാണ്. എന്നാൽ ഇപ്പൊ അതൊരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. കൂട്ടൂകാർക്കു മുന്നിൽ സെലീനാന്റി അവന്റെ രക്ഷകർത്താവാണെങ്കിലും സത്യത്തിൽ അവന് അവന്റെ ഡേറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *