റിസോര്‍ട്ടിനുള്ളിലെ എല്ലാകണ്ണുകളും സെലീനയെ ഉഴിഞ്ഞെന്നുള്ളത് സ്പഷ്ടമായിരുന്നു. ആ ചുവപ്പും ഓറഞ്ചും പൂക്കൾനിറഞ്ഞ വെള്ളടോപ്പിൽ അവൾ ഒരു ദേവസ്ത്രീയെപ്പോലെ ശോഭിച്ചു. അവന്റെ ഫ്രണ്ട്സും അവരുടെ തന്തമാരും അവളെ നോക്കി വെള്ളമിറക്കി. മറ്റു സ്ത്രീകൾ അവളെ നോക്കി അസൂയപ്പെട്ടു. ചില പുരുഷൻമാർ കുറേക്കൂടി കടന്ന് അവളോട് ഓരോന്നുപറഞ്ഞ് അടുക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ അവള്‍ അവരെയല്ലാം ഒഴിവാക്കി. തനിക്കൊരു ഡേറ്റ് ഉണ്ടെന്നു പറഞ്ഞ് അവൾ ജിനുവിനുനേരെ അഭിമാനത്തോടെ വിരൽ ചൂണ്ടി. ജിനു ഒരു പെൺമയിലിനുചുറ്റും ആൺമയിലെന്നപോലെ അവൾക്കു ചുറ്റും പീലിവിരിച്ചു പാറിനടന്നു. കൺവെട്ടത്തുനിന്നും ഒരുപാട് ദൂരെമാറാൻ അവനവളെ അനുവദിച്ചില്ല.
എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ചുപേർ വോളിബോൾ കളിക്കാൻ പോയി.. കുറച്ചാളുകൾ തടാകത്തിൽ ബോട്ടിങ്ങിനും പോയി. അങ്ങനെ പലരും പലവഴിയ്ക്കു പോയപ്പോൾ റിസോര്‍ട്ടിലെ തിരക്ക് കുറഞ്ഞു. ജിനുവും ആന്റിയും ക്യാമറയും പുതപ്പുവിരികളും എടുത്തുകൊണ്ട് എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് കുന്ന് കയറി അവർ പണ്ടിരിക്കാറുള്ള ഓക്ക് മരത്തിന്റെ അടുത്തെത്തി. സെലീന അവിടെ ഒരിടത്ത് ക്യാമറാ സ്റ്റാന്‍ഡ് ഫിറ്റു ചെയ്തു. അവളുടെ നിർബന്ധത്തിന് വഴങ്ങി ഓക്കു മരത്തിന്റെ ചുവട്ടിലായി ജിനു ഫോട്ടോയ്ക്ക് പോസുചെയ്തു.
ഫോട്ടോ സെഷൻ കഴിഞ്ഞ് അവള്‍ പുതപ്പെടുത്ത് പുല്ലിൽ വിരിച്ചു. തലേന്നത്തെ ആ വീര്യമേറിയ വൈൻ ബോട്ടിലും അവര്‍ കൂടെ കരുതിയിരുന്നു. അതിൽനിന്നും വൈൻ നുകർന്ന് അവരിരുവരും അവിടെയിരുന്നു. സെലീന കുറേ ദിവസങ്ങളായി വൈൻ ശരിക്കും കുടിക്കുന്നുണ്ടായിരുന്നു. അവളെക്കൊണ്ട് പുതുതായി തുടങ്ങിയ ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.