അലൻ: നീ പറയെടാ, ദിലീപേ…
ദിലീപ്: (സിദ്ധാർഥ് നോട്) അലൻ സർ പറഞ്ഞത് കൊണ്ട് പറയാം, അല്ലാതെ നിങ്ങളെ പേടിച്ചിട്ടൊന്നും അല്ല.
സിദ്ധു: ഹ്മ്മ്… നീ പറ.
ദിലീപ്: എനിക്ക് അവളെ കണ്ടപ്പോ ഇഷ്ടപെട്ടത് ആണ്. കല്യാണം കഴിക്കാം എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്.
സിദ്ധു: ഓക്കേ.
ദിലീപ്: പക്ഷെ കോളനി ൽ നിന്ന് ആണെന്ന് അറിഞ്ഞപ്പോൾ ആണ് ഞാൻ പറ്റില്ല എന്ന് പറഞ്ഞത്.
സിദ്ധു: ഓക്കേ
ദിലീപ്: എൻ്റെ ഫാമിലി ലേക്ക് അവളെ ആയിട്ട് എനിക്ക് പോവാൻ പറ്റില്ല. എൻ്റെ parents ഒന്നും അവളെ accept ചെയ്യില്ല.
സിദ്ധു: പിന്നെ നീ എന്തിനാ അവളുടെ വീട്ടിൽ രാത്രി ചെന്നത്.
ദിലീപ്: അത് അവൾ എന്നെ വിളിച്ചിട്ടു കൂടി അല്ലെ, അവൾ ഡോർ തുറന്നു തരാതെ ഞാൻ അകത്തു കേറില്ലല്ലോ. അപ്പോൾ എൻ്റെ മാത്രം കുറ്റം എങ്ങനെ ആണ് ആവുന്നത്?
സിദ്ധു: സമ്മതിച്ചു. പക്ഷെ നീ കല്യാണം കഴിക്കും എന്നുള്ള ഉറപ്പിൽ അല്ലെ അവള് ഡോർ തുറന്നു തന്നത്?
ദിലീപ്: ആയിരിക്കാം.
സിദ്ധു: ആയിരിക്കാം എന്ന്….. നീ അന്ന് അവളുടെ വീട്ടിൽ ചെന്നപ്പോൾ നിനക്കു മനസിലായില്ലേ, അവള് കോളനി ലെ പെണ്ണാണെന്ന്. അപ്പോൾ നിനക്ക് പറയാമായിരുന്നില്ലേ, കെട്ടാൻ പറ്റില്ല എന്ന്.
ദിലീപ്: അപ്പോൾ വേറെ മൂഡ് ൽ ആയിരുന്നല്ലോ.
സിദ്ധു: ഓ… അപ്പോൾ നിനക്ക് കാര്യം നടക്കണമല്ലോ അല്ലെ? അത് കഴിഞ്ഞപ്പോൾ ആണ് നീ മനസിലാക്കിയത് അവള് കോളനിക്കാരി ആണെന്ന് അല്ലെ ഡാ?
ദിലീപ്: നിങ്ങൾ എന്നെ എടാ പോടാ എന്നൊന്നും വിളിക്കേണ്ട. എൻ്റെ പേര് വിളിച്ചാൽ മതി.
സിദ്ധു: ഓ… ഓക്കേ… നീ പറ… അന്ന് നിനക്ക് മനസിലായില്ലേ കോളനി ആണെന്ന്?