“”…അതെന്റോടെ വ്യാഴാഴ്ചയെന്നാ പറഞ്ഞേ… മറ്റെന്നാള് വ്യാഴാഴ്ചയാന്ന് ഞാമ്മറന്നോയി..!!”””_ അല്ലേലും നമ്മളൊക്കെ ഒരു ദിവസമങ്ങടു മറന്നുപോയാൽ തെറ്റുപറയാനൊക്കുവോ..??
“”…മതിയുരുണ്ടത്… വായെഴുന്നേറ്റ്… പോവാം… പോണവഴിയ്ക്കവമ്മാരോട് പന്തലിന്റെ കാര്യങ്കൂടി
ഒന്നോർമ്മിപ്പിയ്ക്കണം..!!”””_ പറഞ്ഞുകൊണ്ട് ശ്രീ വണ്ടിയിലേയ്ക്കു കേറി…
അവന്മാരോടൊക്കെ ഒരിക്കൽകൂടി യാത്രയുംപറഞ്ഞ് പിറ്റേദിവസത്തെ പ്ലാനിങ്ങും ഒന്നുകൂടിയോർമ്മിപ്പിച്ചശേഷം ഞാനും കൂടെക്കയറി…
അന്നുവൈകുന്നേരവും ഗ്രൗണ്ടിലും ക്ലബ്ബിലുമൊക്കെയായി സമയം ചെലവഴിച്ച് രാത്രി എട്ടുമണിയോടടുക്കാറായപ്പോൾ വീട്ടിൽചെന്നു…
വീട്ടുമുറ്റത്തിരുന്ന് കീത്തുവിന്റെ എൻഗേജ്മെന്റുപ്രമാണിച്ച് ചെറിയമ്മയോടും ശ്രീക്കുട്ടിയോടും പിന്നടുത്തുള്ള രണ്ടുമൂന്നു ചേച്ചിമാരോടുമൊക്കെ കൊടികുത്തിയ ചർച്ചയിലായിരുന്ന അമ്മയെയും തോണ്ടിയിളക്കി വീട്ടിലേയ്ക്കുകയറി ചോറുമിടീപ്പിച്ചുകഴിച്ചിട്ട് നേരേ മുറിയിലേയ്ക്കു വെച്ചുപിടിച്ചു…
എൻഗേജ്മെന്റൊക്കെ ഉറപ്പിച്ചേപ്പിന്നെ കീത്തുവെപ്പോഴും റൂമിലിരുന്ന് പുള്ളിക്കാരനെ വിളിയ്ക്കലു തന്നെയായ്രുന്നു പരിപാടി…
“”…ഒരു പൊടിയ്ക്കു കുറച്ചാൽ കല്യാണങ്കഴിഞ്ഞും വല്ലതുമൊക്കെ മിണ്ടേംപറകേം ചെയ്യാം..!!”””_ ഡോറിനോടു ചേർന്നുനിന്ന് വിളിച്ചുപറഞ്ഞിട്ട് ഞാനോടി എന്റെ റൂമിൽക്കേറി…
ചെന്നപാടെ കുറച്ചുനേരം ഫോണിനെയും കുത്തിപ്പിന്നിയിട്ട് കേറിക്കിടന്നു…
പിറ്റേദിവസം അവനെതല്ലുന്നതും അവൾടെമുന്നിൽ ഒന്നാളാവുന്നതുമൊക്കെ സ്വപ്‌നം കണ്ടെപ്പോഴോ ഉറങ്ങിപ്പോവുകയായ്രുന്നു…