അതോടെ മൊത്തത്തിൽ പിടിവീണെന്നുറപ്പായി…
“”…സത്യമ്പറ സിത്തൂ നീയതിനിടയിലെങ്ങോട്ടോ പോയി… അതാണ് ഞങ്ങളുതല്ലീതൊന്നും നീയറിയാഞ്ഞതും ആളുകൂടിയപ്പോ പലവഴിയ്ക്കു വണ്ടീമെടുത്തുപോയത് നീയിട്ടുകാണാഞ്ഞതും..!!”””_ ഇത്തവണ ശ്രീ കാര്യമായിട്ടു പറഞ്ഞതാണെന്ന് അവനെന്റെ പേരുവിളിച്ചപ്പോൾതന്നെ ബോധ്യമായി…
അതുകൊണ്ടിനിയുരുണ്ടു കളിച്ചിട്ട് കാര്യമില്ല…
“”…എടാ അതു വേറൊന്നൂല്ല… നമ്മളവിടെനിന്നപ്പോളാ മറ്റവളുവന്നു… രണ്ടുദിവസായ്ട്ടെന്നെ കളിപ്പിയ്ക്കുവാണല്ലോ, അതോണ്ടൊന്നു പകരമ്മീട്ടാമ്മേണ്ടിപോയതാ..!!”””
“”…എങ്ങോട്ട്..?? എന്നിട്ടടി നടന്നതൊന്നും നീ കണ്ടില്ലേ..??”””_ അവൻ സംശയഭാവേനെ എന്നെനോക്കി….
“”…കോളേജിനകത്തിട്ടാ രണ്ടുപറഞ്ഞേ… അപ്പം പുറത്തു നടന്നതറിയാമ്പറ്റീല..!!”””_ ഞാൻ തെല്ലുനിരാശയോടെ പറഞ്ഞുനിർത്തിയതും വണ്ടി എഞ്ചിനടിച്ചുനിന്നു…
ഞാൻ പിന്നിൽനിന്നും ലേശമൊന്നു പൊങ്ങിയോന്നൊരു സംശയം…
“”…എന്തു തേങ്ങയാടാ കോപ്പേ കാണിയ്ക്കുന്നേ..??”””_ ഞാനവനെനോക്കി മുരണ്ടതും അവൻതിരിഞ്ഞു;
“”…ഇറങ്ങ്.! എടാ മൈരേ വണ്ടീന്നിറങ്ങാൻ..!!”””_ തുറിച്ചു നോക്കിക്കൊണ്ടവൻ കലിപ്പോടെപറഞ്ഞതും പിന്നീടൊന്നും പറയാൻനിൽക്കാതെ ഞാൻ വണ്ടിയിൽനിന്നുമിറങ്ങി…..
…ഇനി മീനാക്ഷിയോടു സംസാരിച്ചെന്നു പറഞ്ഞതിനെയീ കോപ്പൻ തെറ്റിദ്ധരിച്ചോ ആവോ..??_
മനസ്സിലങ്ങനെ കരുതിക്കൊണ്ടാണ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ ഹെൽമെറ്റുംപിടിച്ചുകൊണ്ട് അവന്റെ മുന്നിലേയ്ക്കുനിന്നത്….
“”…ന്റെ പൊന്നു പൊന്നാരമോനേ… നെനക്ക് പത്തു പൈസേന്റെ വിവരമുണ്ടോടാ..??”””_ എന്നെ ചുഴിഞ്ഞുനോക്കി പല്ലിറുമിക്കൊണ്ടവൻ ചോദിച്ചതും ഞാൻ, പൊട്ടൻ പുണ്ണുകണ്ടമാതിരി അവനെനോക്കി…