“”…എന്റടാവ്വേ… അവനെയൊക്കെയിടിച്ച്… ഇനിയവടെനിന്നു കൊണവതിയാരംപറഞ്ഞ് പിള്ളേരേന്നു തല്ലുകൊള്ളാതെ നീയിങ്ങ് പോര്, നിനക്കുള്ള ഞാന്തരാം..!!”””_ അവനൊരു ഭീഷണിയുടെസ്വരത്തിലങ്ങനെ പറഞ്ഞപ്പോഴാണ് അവന്മാര് വന്നകാര്യോം നടപ്പിലാക്കി പോയെന്നുള്ള വിവരമെനിയ്ക്കുവെച്ചത്…
പിന്നെയവൻ പറഞ്ഞപോലെ പിള്ളേരുടെ തല്ലുകൊള്ളാതെ അവിടെന്നെങ്ങനെയെങ്കിലും മുങ്ങിയാമതീന്നായി…
“”…എടാ നാറീ… നീയവടെ താറിനിയ്ക്കാതെ പെട്ടെന്നു സ്കൂട്ടാവെടാ..!!”””_ കുറച്ചുനേരമാലോചിച്ചു നിൽക്കുന്ന തിരക്കിലായതിനാൽ എന്റെയനക്കമൊന്നും കേൾക്കാണ്ടായപ്പോൾ ശ്രീ വീണ്ടുമെന്നെ ഓർമ്മിപ്പിച്ചു….
“”…എടാ അതിനിവടെ വണ്ടീം കുണ്ടീന്നുമില്ല..!!”””
“”…എന്നാവല്ല ബസ്സേലും കേറി വാടാനാറീ..!!”””
“”…ടിക്കറ്റിന്റെകാശ് നാളെത്തന്നാമതീന്നു പറഞ്ഞാ നിന്റച്ഛൻ സമ്മയ്‌ക്കോ..??”””
“”…ശെന്റ പൊന്നേ… ഇങ്ങനൊരു പാഴ്… എഡേയ്, ആരേന്നെങ്കിലും വാങ്ങടേയ്… അല്ലേലാ മീനാക്ഷിയവിടില്ലേ, അവളേച്ചെന്നു ചോയിയ്ക്ക്..!!”””
“”…ഊമ്പി.! അവളോടെ ടിക്കറ്റിന്റെകാശ്മാത്രം ചോദിച്ചാമതിയോ..?? ദേ… ഞാനിവടന്നങ്ങോട്ടു നടക്കുവാ… വേഗമിങ്ങോട്ടുവന്നെന്നെ കൊണ്ടുപോക്കോ..!!”””_ പറഞ്ഞുകൊണ്ടു ഞാൻ നടക്കാനായി തുടങ്ങീതും,
“”…ഓ.! ഇട്ടൊണ്ടാക്ക് മൈരേ..!!”””_ ന്നും മറുപടിതന്നവൻ കലിപ്പിൽ ഫോൺകട്ടാക്കി…
അവനെ തല്ലാൻപറ്റാഞ്ഞതിൽ ചെറിയവിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ തിരിച്ചുനാണംകെടുത്തി വിട്ടതോർത്തപ്പോൾ ആ വിഷമത്തിനുമന്ത്യം വന്നു…