അവനാരെങ്കിലുമൊരു കസേരയെടുത്തു കൊട്… ക്ഷീണം കാണും… ഇരിയ്ക്കട്ടേന്ന് പറയണോന്ന് എനിയ്ക്കുമുണ്ടായിരുന്നു….
“”…എന്താ മീനുവേച്ചീയിത്..?? അപ്പൊ ങ്ങളെന്നെക്കുറിച്ച് ഈ ആതിരയോടുമാത്രേ പറഞ്ഞിട്ടുള്ളൂ..?? എന്നിട്ടാണോ കോളേജിലെല്ലാരോടും പറഞ്ഞിട്ടുണ്ടെന്ന് വീരവാദം മുഴക്കിയേ..?? അപ്പെന്നെ പറഞ്ഞു പറ്റിയ്ക്കുവായ്രുന്നല്ലേ..??”””_ ഉള്ളിൽചിരിച്ചുകൊണ്ട് ദൈന്യതയോടെ പറയുമ്പോഴും അവളോടുള്ള കലിപ്പുമുഴുവൻ, പിടിച്ചുവെച്ചിരുന്ന അവൾടെ വലതുകൈയിൽ ഞാൻ തീർക്കുന്നുണ്ടായ്രുന്നു…
സാധാരണയെന്നു തോന്നിപ്പിയ്ക്കുന്നപിടി അവൾ വിടുവിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനൊപ്പം മുറുകിക്കൊണ്ടേയിരുന്നു…
“”…അപ്പൊ മീനാക്ഷീടെ ബോയ്ഫ്രണ്ടാണോ..??”””_ എന്റെപെരുമാറ്റവും അവൾടെ നിശബ്ദതയും കണ്ട് കൂട്ടത്തിലൊരുത്തനെന്നോട് ചോദിച്ചു….
“”…ഇവനാരെടാ..?? അല്ലാതെ കണ്ണിക്കണ്ട ഏതേലുമൊരുപെണ്ണിനെ കോളേജിക്കേറി ആളിന്റെ മുന്നിൽവെച്ചു കൈയിൽക്കേറി പിടിയ്ക്കാമ്പറ്റോ..?? അല്ലേലവളതിനു സമ്മതിയ്‌ക്കോന്ന് തോന്നുന്നുണ്ടോ..?? ഇതിനെക്കുറിച്ചൊന്നുമൊരു ധാരണയുമില്ലാണ്ടാണോ നീ ഡോട്ടറാവാമ്പടിയ്ക്കണേ..?? ഷായ്.! മോഷം..!!”””_ എന്റെ മറുപടികേട്ട് അവനൊന്നുചമ്മിയെങ്കിലും അവനുവേണ്ടിയിരുന്ന മറുപടി കിട്ടിയതുകൊണ്ടാവണം കൂട്ടച്ചിരിയിൽ അവനുംപങ്കാളിയായത്…
എന്നാൽ ഞാൻ മറുപടിപറയുമ്പോൾ മുഴുവൻ മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കാൻ തക്കനോട്ടം നോക്കുന്നുണ്ടായ്രുന്നു…
സെപ്റ്റിക്ടാങ്കിനെക്കാളും മഹത്തായൊരുനാവ് നോമിന്റെ വായ്ക്കുള്ളിലുള്ളകാര്യം ഇന്നലയേ കക്ഷിയ്ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് മറുപടിവരാത്തത്…