“”…ഛെ.! അങ്ങനങ്ങുപോയാലോ മീനുവേച്ചീ..!!”””_ ഓടി കൂടെയെത്തിയതും ഞാനവൾടെ കൈപിടിച്ചുനിർത്തി…
അതോടെ പുള്ളിക്കാരി തിരിഞ്ഞുനിന്നെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കൈവിടുവിയ്ക്കാനുള്ള ശ്രെമവുംതുടങ്ങി….
“”…ങ്ങളെ കാണാനായ്ട്ട് ക്ലാസ്സുങ്കട്ടെയ്ത് ഇവടെവരെവന്നയെന്നെ മൈന്റുചെയ്യാതെ പോണത് ശെരിയാണോ മുത്തേ..??”””_ ഞാനൊന്നുകൂടി അവളെയെന്നിലേയ്ക്കു പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിച്ചപ്പോഴും അവളു മറുപടിപറയാതെ ജാള്യതയോടെ ചുറ്റും നിൽക്കുന്നവരെനോക്കി ഇളിച്ചുകാട്ടി…
അതുകണ്ടതും എനിയ്ക്കുള്ളിന്റെയുള്ളിൽ എന്തൊക്കെയോ സന്തോഷമൊക്കെ ഫീൽ ചെയ്യാനുംതുടങ്ങി…
കാരണം റിവെഞ്ചടിയ്ക്കുവാണല്ല…
“”…ഇതാരാ മീനാക്ഷീ..?? അറിയുന്നയാളാണോ..??”””_ കോളേജിനുള്ളിൽക്കേറി അവൾടെ കൈയ്യിൽപിടിച്ചതു കണ്ടിട്ടാവണം ഒരുത്തനെന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് മീനാക്ഷിയോടുചോദിച്ചു….
“”…അറിയുന്നയാളാണെങ്കിലെന്താ നിന്നെ ബോധിപ്പിയ്ക്കണോ..?? നീ നിന്റെ പാടുനോക്കി പോടാ..!!”””_ കൂടിനിന്ന ആൾക്കാരുടെമുന്നിലൊന്നു ഷോകാണിയ്ക്കാൻ നോക്കിയ അവനെ ഒരു ദാക്ഷിണ്യവുമില്ലാതെ മീനാക്ഷി തളിച്ചുവിട്ടതും പാവപ്പെട്ടവൻ ശവം കണക്കെയായി…
അവൻ ചുറ്റും നിന്നയെല്ലാരെയുമൊന്ന് ഇളിഭ്യതയോടെ നോക്കിയശേഷം ആൺകുട്ടികളുടെ ഇടയിലേയ്‌ക്കൊതുങ്ങി നിന്നു…
പാവം ചെക്കൻ.! ഹീറോയിസം കാണിയ്ക്കാനിറങ്ങീതാ… ഞാനെന്തെങ്കിലും നാറിത്തരം പറഞ്ഞലോയെന്ന പേടികൊണ്ടാവണം മീനാക്ഷിയവനെയിട്ടു താളിച്ചത്…
ഓ.! ആർക്കുമൊന്നും മനസ്സിലാവതിരിയ്ക്കാനുള്ള അടവുകൊള്ളാം…