കമ്പ്യൂട്ടറിൽ നിന്നും സാവധാനം അകാലത്തിലേക്ക് പൊലിയുന്ന ഫയലുകൾ കാരണം എനിക്ക് നിമ്മി ഫിലിപ്പിനെ ശെരിക്കും അടുത്തറിയാൻ കഴിഞ്ഞു…ഡിലീറ്റ് ചെയ്യാൻ നല്ല തോതിൽ സമയം എടുക്കുമെന്ന് മനസ്സിലായതും എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന പൂവൻ കോഴിയെ ഞാൻ വിളിച്ചുണർത്തി… ടീച്ചറുടെ അസാന്നിധ്യത്തം എന്നെ കൂടുതൽ നിന്നങ്ങ് വെരവാനുള്ള ധൈര്യവും തന്നു….
അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ….!! ഇവളുടെ കാര്യത്തിൽ എനിക്കത് നല്ല വ്യക്തമായിട്ട് മനസ്സിലായി….പുറമെ കാട്ടുന്ന ജാടെയെയുള്ളൂ ആളൊരു ശുദ്ധ വായാടിയാണ്….!! ഒരു രണ്ട് മിനുട്ട് ഞാൻ മുൻകൈയെടുത്ത് അങ്ങോട്ട് സംസാരിച്ചു.. എൻ്റെ കൊണ കൊണാന്നുള്ള സംസാരവും പ്രസെൻസും അവൾക്ക് ഒരു കംഫർട്ട്സോൺ ആയിട്ട് തോന്നിയെന്ന്
തോന്നുന്നു…. അതോടെ മച്ചാത്തി ഫോം ആയി പിന്നെയങ്ങോട്ട് കത്തി കയറുവായിരുന്നു… ഞങ്ങൾ പരസ്പരം എന്തൊക്കെയോ അവരാതങ്ങൾ സംസാരിച്ചു…. വെറും ജാഡ തെണ്ടിയായിട്ടാണ് ഞാൻ എൻ്റെ ഈ അറേബ്യൻ കുതിരയെ കണ്ടത്..വാ തുറന്നാൽ ഇംഗ്ലീഷും അവജ്ഞയോടെ ഉള്ള നോട്ടവും… പക്ഷേ കെ.പി.സി ലളിത ചേച്ചി പറഞ്ഞപോലെ ‘ എതിരെ നിക്കുന്നവൻ്റെ ഉള്ളൊന്നു അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാ.. വെറും പാവങ്ങൾ …!!’
എന്നോട് സംസാരിക്കുമ്പോ ഇപ്പൊ മുഖത്തൊരു നല്ല അസ്സൽ പുഞ്ചിരിയുണ്ട്…. മുല്ല മൊട്ടുകൾ പോലെയുള്ള അവളുടെ ദന്തങ്ങൾ കാട്ടിയുള്ള പുഞ്ചിരി കാണുമ്പോൾ പൗർണമി നിശയിൽ ജ്വലിച്ച്നിൽക്കുന്ന ഹിമാംശുവിനെയാണെനിക്ക് ഓർമ്മ വരുന്നത്… എൻ്റെ മനസ്സിൻ്റെ ആഴത്തിൽ അവളുടെ പുഞ്ചിരി പതിഞ്ഞു…..!!