“അഹാ..നീ കുളിയും കഴിഞ്ഞോ..അപ്പോ നമുക്ക് ഒന്നിച്ച് തന്നെ ഇറങ്ങാല്ലോ….” മടമടാന്ന് ഫുഡ് തിന്നുകൊണ്ടിരുന്ന എനിക്ക് അമ്മ എന്താ പറഞ്ഞത് എന്ന് മനസ്സിലായില്ല…
“ഇവിെടിക്സ് പുകാൻസ് കരയെ പട്‌സസ്…” വായിൽ കുത്തിനിറച്ച ഇടിയപ്പത്തോടെ ഞാൻ അമ്മയോട് ചോദിച്ചു…
“നീ അത് ഇറക്കിയിട്ട് പറ ഇല്ലേൽ തൊണ്ടേൽ കുടുങ്ങി ചത്ത് പോകും…” ഞാൻ എന്താ പറഞ്ഞത് എന്ന് മനസ്സിലാവാതെ എൻ്റെ തീറ്റ കണ്ട അമ്മ എന്നെ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു…
“എവിടെ പോകുന്ന കാര്യമാ പറഞ്ഞെ ..??”ഞാൻ ചോദിച്ചു..
“നീ അത് മറന്നോ.. ഇന്നല്ലെ നീ തോമസ് സാറിൻ്റെ വീട്ടിൽ പോവാം എന്ന് പറഞ്ഞത്….”- എന്നെ നോക്കി എനിക്ക് പേരറിയില്ലാത്ത ഒരു എക്സ്പ്രഷനും ഇട്ടുകൊണ്ട് എന്നൊടായി ചോദിച്ചു…
“ഹാ…ശെരിയാ..ഇന്ന് തന്നെ പൊക്കോളാം.. ഇതോന്ന് കഴിച്ച് തീർക്കാൻ ഉള്ള സമയം കാണുവോ….” അല്പം വ്യസനത കലർത്തി ഞാൻ പറഞ്ഞു..
“അയ്യോ..സർ കഴിച്ച് തീർത്ത് ഡ്രെസ്സും മാറി ഇച്ചിരി വേഗം ഇറങ്ങിയ മതിയേ.. ഞാൻ ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി വിടാം….”
“ഞാൻ ബസ്സിന് പോവാനോ അപ്പോ…” ബസ്സ് യാത്ര ചെയ്യാൻ ഉള്ള മടികാരണം ഞാൻ പെട്ടന്ന് ചോദിച്ചു..
“അയെന്താ…നിനക്ക് ബസ്സിന് പോയാൽ..” എനിക്ക് നേരെ ഒരു ചോദ്യ നോട്ടം എറിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു…
“ഒന്നുമില്ലേ…ഞാൻ പൊക്കോളം..ബസ്സ് കിട്ടിയില്ലേൽ നടന്ന് ആണേലും പൊക്കോളാം…” അതുപറഞ്ഞ് ഞാൻ ഇരുന്നിടത്ത് നിന്ന് എണിറ്റു കയ്യ് കഴുകാൻ ആയി നടന്നു…പിന്നിൽ നിന്ന് തള്ള എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം എനിക്കിട്ടുള്ള ഊക്ക് ആണതെന്ന് എനിക്ക് നന്നായിട്ട് അറിയാം…!!