പിന്നിട് കുറെ നേരം ഞങ്ങൾ പരസ്പരം കത്തി അടിച്ചുകൊണ്ട് ഇരുന്നു.എങ്കിലും
ഇടക്ക് ഒളികണ്ണിട്ടു അവളുടെ സൗന്ദര്യം മനസ്സിൽ പകർത്താനും ഞാൻ മറന്നില്ല..
ഏകദേശം ഒരു അരമണിക്കൂർ കഴിഞ്ഞതും ടീച്ചർ ഭക്ഷണവുമായി വന്നു..
“എടാ വാടാ ഇരിക്ക്….ഞാൻ വിളമ്പി തരാം….” നിമ്മിയുമായി സൊറ പറഞ്ഞിരുന്ന എന്നെ നോക്കി കൊണ്ട് ടീച്ചർ പറഞ്ഞു…
അതു കേട്ടയുടനെ കയ്യും കഴുകി ഞാൻ കഴിക്കാൻ ഇരുന്നു.. ഉത്തമയായ ഭാര്യ ഭർത്താവിന് വിളമ്പി കൊടുക്കുന്നതുപോലെ ടീച്ചർ എൻ്റെ പ്ലേറ്റിലേക്ക് സേവിച്ചു… ആവി പറക്കുന്ന നല്ല ചൂട് ചോറ് വന്നു അതിന് കൂട്ടായി പലതരം കറികൾവന്നു ഒടുവിൽ ടീച്ചറുടെ സ്പെഷ്യൽ ഐറ്റം പോർക്ക് ഉലത്തിയതും എത്തി. എല്ലാത്തിനും നല്ല അസാധ്യ ടേസ്റ്റ്…..ടീച്ചറുടെ കൈപുണ്യം എന്നെ ശെരിക്കും അത്ഭുതപെടുത്തി.
“നിനക്കും ഇതുപോലെ വെക്കാൻ ഒക്കെ അറിയാവോടി…….??” ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ ഞാൻ നിമ്മിയുടെ പാചക നൈപുണ്യത്തെ ചോദ്യം ചെയ്തു…
“എവിടുന്ന്…. നേരാവണ്ണം ഒരു ചായ വെക്കാൻ പോലും ഇവൾക്ക് അറിയത്തില്ല….” മകളെ കൊട്ടാൻ കിട്ടിയ അവസരം പാഴാക്കാതെ അമ്മ കേറിപറഞ്ഞു… മക്കളെ മറ്റുള്ളവരുടെ മുന്നിലിട്ട് ഊക്കാൻ അവസരം കിട്ടുമ്പോ
ഒരു മാതാപിതാക്കളും അത് മിസ്സാക്കില്ല.എൻ്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഉദാഹരണങ്ങളുടെ വെളിച്ചത്തിൽ ഞാൻ പറയുന്നതാണ്..!!
“ പിന്നെ…ഞാൻ ഓംലെറ്റ് ഒക്കെ ഉണ്ടാക്കാറുണ്ട്….” എയറിൽ കയറിയ നിമ്മി അതിൽ നിന്നും താഴേക്ക് ഇറങ്ങാൻ വേണ്ടിയുള്ള ഒരു ശ്രമം എന്നവണ്ണം അത് പറഞ്ഞു….