*** എടാ നീ ഓടിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ലെന്നെ….. പിന്നെ നിനക്കെന്താ ഇത്ര ചോറ….””””
*** എടാ….. അത് ശരിയാവില്ല…… നീ’’’’….. നീ തന്നെ പാർക്ക് ചെയ്തോ ഞാൻ പിന്നൊരിക്കൽ ഓടിക്കാം…. “” സുഹൈൽ പയ്യെ ഒഴിഞ്ഞു മാറി…
*** അതെന്ത് ബർത്താനാ…..ചെലകാണ്ട് നീ കേറ്…. ഞാനും കേറാം…. നക്ക് കാണണം നീ തട്ടോന്ന്…””” സുഹൈൽ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ രാഗേഷ് വണ്ടിക്കകത്ത് കയറിയ കഴിഞ്ഞിരുന്നു…..
*** ആരുടെ പൂരാടം നോക്കി നിക്കുവാ മണങ്ങെ##…. വന്ന്…. വണ്ടീ കേറാഡാ!!!!!!….””” ഡോര് ശക്തിയായി അടയ്കുന്നതിനൊപ്പം അണ്ടിക്കോയ പോലെ നിൽക്കുന്ന സുഹൈലിനെ രാകേഷ് കെർവോടെ വിളിച്ചു….
അറ്റ്‌ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്സ്ഥാപനം പോലെ രാകേഷിനു തൻ്റെ മേലിലുള്ള വിശ്വാസത്തെ മുറിവേൽപിക്കാൻ സുഹൈലിന് തോന്നിയില്ല…. അവൻ അവൻ്റേയുള്ളിൽ നിന്നും ആർച്ഛിച്ചെടുത്ത അർപണ ബോധത്തിൻ്റെ തിളച്ചു മറിയുന്ന ചൈതന്യവുമായി വണ്ടിയിൽ തൃദങ്ങനായി കയറിയ ഇരുന്നു……
സീറ്റിൽ നിദംബം അതിൻ്റെ മൂർദ്യാവസ്ഥയിൽ ശരിയാക്കിയതിന് ശേഷം പടച്ചോനേ ശരിക്കൊന്ന് ധ്യാനിച്ചവൻ വണ്ടിയെടുത്തു….. ഒടുവിൽ അത് സംഭവിച്ചു… ആശാനില്ലാതെ സുഹൈൽ ഒറ്റയ്ക്ക് ആദ്യമായി ഒരു വണ്ടി പാർക്ക് ചെയ്തു…. നാട്ടിലെ എവറസ്റ്റെന്ന് അറിയപെടുന്ന മേച്ചി കുന്ന് കീഴടക്കിയ ചവറപ്പറമ്പിൽ കുട്ടപ്പൻ്റെ അതേ വിജയ ഭാവത്തിൽ അവൻ വണ്ടിയിൽ നിന്നും ചിരിച്ച് കൊണ്ട് ചാടി ഇറങ്ങി…..
*** രാഗെ അളിയാ….. താങ്ക്സടാ ചക്കരെ…..””” സുഹൈൽ അവൻ്റെ സൈഡിൽ നിന്നും ഇറങ്ങി ഓടി പോയി വണ്ടിയിൽ നിന്നു പുറത്തേക്കിറങ്ങുന്ന രാകേഷിനെ കെട്ടിപിടിച്ചു……