*** അതേ വല്ലതും പറ്റിയോ….””” കൈ വിരളുകൾ തമ്മിൽ പിണച്ച് അവള് വീണ്ടും അവരോട് ചോദിച്ചു…..
*** ഏയ്…. ഒന്നും…..”””
*** എന്തെങ്കിലും പറ്റിയെന്നോ…. രാവിലെ ഒരു പോറൽ പോലുമില്ലാതെ ഞാൻ പൊന്ന് പൊലെ എൻ്റെ കൊണ്ടുവന്ന എൻ്റെ ചെക്കനെ ഇങ്ങനെ അവിൽ മിൽക്ക് പോലെയാക്കിയിട്ട് എന്തെങ്കിലും പറ്റിയെന്നോ….. നല്ല കഥാ…. പിള്ളേച്ചാ ഞങൾ കേസ് കൊടുക്കാൻ പോവുകയാ…. “”” സുഹൈലിനെ പറയാനനുവദികാതെ രാകേഷ് മാളുവിനെ കടുപ്പിച്ച് നോക്കിയാണ് പറഞ്ഞത്…..
*** ഓ പിന്നേ…. നിങ്ങളങ്ങ് ഒലത്തും…. വണ്ടി ഓടിക്കാൻ അറിയത്തില്ലേ വല്ല ബസ്സിനോ മറ്റോ വരണം… അല്ലാണ്ട് ചുമ്മാ ആളാവാൻ വേണ്ടി ഞങ്ങളെ മെക്കട്ട് കേറണ്ടാ കേട്ടോ…. “””
*** മാളൂ നീ ചുമ്മാ ഇരുന്നെ…. “”” ഇതുവരെ ടെൻഷണേടെ നിന്നവള് മാളുവിന് നേരെ ചൂടായി….
**** ചേച്ചീ…. ചേച്ചിക്ക് വട്ടുണ്ടോ ഇവന്മാരുടെ വാക്കും കേട്ട് തുള്ളാൻ….. ഇവരേ കണ്ടാലേ അറിയാം പകാ ഫ്രോഡാ….. “””
*** മാളു….. എന്താടോ പ്രശ്നം….””” കോളേജിലെ മറ്റു പിള്ളേര് പെട്ടെന്ന് തന്നെ അവിടെ കൂട്ടം കൂടി…. അതിൽ നിന്നും കൂതൽ പേരും മാളുവിൻ്റെ സൈഡിൽ നിന്നു….
*** അതേ ആകാശേട്ടാ… ഇത് നോക്കിയേ ഇവര് ചുമ്മാ ഓരോ പ്രശനം ഉണ്ടാക്കുവാണെന്നെ…. ഇപ്പോതന്നെ തട്ടാത്തവണ്ടിതട്ടിയെന്നും പറഞ്ഞു ഞങളെപിടിച് വെച്ചേക്കുവാ…..””””
*** നമ്മുടെ ക്യാമ്പസിൽ വന്നിട്ട് നമ്മുക്കിട്ട് പണിയുന്നോ…. ആരാടാ നീ….. ആഹാ ഇവരോ…… വന്നിട്ട് ഒരാഴ്ച ആവുമ്പോഴേക്കും തുടങ്ങിയോടാ….. അതും സീനിയേർസിനോട്…. “”” ആദ്യം വിഷ്ണുവിനെ നോക്കി ആളെ മനസ്സിലാവാതെ നിന്നവൻ പിന്നില് നിൽക്കുന്ന സുഹൈലിനെയും രാകേഷിനെയും നോക്കിയാണ് ബാക്കി പറഞ്ഞത്…..