*** എന്താടാ… രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി…. ഏടെ പോകാ…. “”” സുഹൈൽ വിഷ്ണുവിൻ്റെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം പുട്ട് മുറിച്ചെടുത്തു….. ഊതി ഊതി വായിലാക്കി….
** കോളേജില്….””” പുട്ടിലേക് കറി കമഴ്ത്തി കൊണ്ട് വിഷ്ണു പറഞ്ഞു….
*** ഏത് കോളേജില്…””” സുഹൈൽ ഒരു സംശയത്തോടെ മുന്നില്ലിരികുന്നവനെ നോക്കി…. അടുത്തുള്ള കസേരയിൽ ഇരുന്നു….
*** അമ്മളെ കോളേജില്…. “””
*** അതെപ്പൊ…..””” ഒന്ന് ഞെട്ടിയ സുഹൈൽ വിഷ്ണുവിൻ്റെ പ്ലേറ്റ് തട്ടി പറിച്ച്… അവന് നേർക്ക് വച്ചുകൊണ്ട് വിഷ്ണുവിനോടായി ചോദിച്ചു.. …..
*** ഇന്നലെ വൈകിട്ട് ഒരു മൂന്നു മണിക്ക് മുമ്പ്….. “””
*** ഇതെങ്ങനെ സംഭവിച്ചു…. “”” സുഹൈൽ ആശ്ചര്യത്തോടെ അവനെ നോക്കി…. ഇനി തല പോയാൽ പോലും സ്കൂളിൻ്റെ പടി ചവിട്ടിലാന്നും പറഞു നടവനാണ് ലെവൻ….
*** അപ്പൊ നീയന്നു പറഞ്ഞത്….”””
*** അത് സ്കൂൾ… ഇത് കോളേജ്…. “”” പറയുന്നതിനോടപ്പം തിരികെ പ്ലേറ്റ് എടുക്കാനും അവൻ നോക്കി….
*** എടാ അണ്ടി മോനെ കാര്യം പറയടാ…..””” പുട്ട് എടുക്കാൻ കൈ നീട്ടിയ വിഷ്ണുവിൻ്റെ കൈ തട്ടി മാറ്റിക്കൊണ്ട് സുഹൈൽ ചൂടായി…..
*** അത് നീയില്ലാൻഡ് ഞാന്നെന്താക്കാന അതോണ്ട് ഞാനെൻ്റെച്ചൻ്റെ കാല് പിടിച് അഡ്മിഷൻ എടുപ്പിച്ചു…. “”” ഒരു ചിരിയോടെ പറഞ്ഞു വിഷ്ണു പ്ലേറ്റ് സംബൂർണമായി കരസ്ഥമാക്കി….
*** എടാ നമ്മളിതിങ്ങോട്ടാ പോണത്….”””
മെയിൻ റോഡിൽ നിന്ന് ഒരു വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടീ കയറി പോകുന്നത് കണ്ട് സുഹൈലിനോട് വിഷ്ണു അവൻ്റെ സംശയം ചോദിച്ചു….