വെള്ളിയാം കല്ല് 2 [Zoro]

Posted by

പിറ്റേന്ന് നേരം പുലരുന്നത് വരെയും അവരാ ആശുപത്രിയിൽ ചിലവഴിച്ചു…. രാവിലെ ഡോക്ടര് വന്ന്… അവരുടെ ഉമ്മയെ കേറി കാണാമെന്ന് പറഞ്ഞപ്പോഴാണവർക്ക് ശ്വാസം തന്നെ നേരെ വീണത്…..

വിവരമറിഞ്ഞ് അവരുടെ ഉപ്പ സ്ഥലത്തെത്തിയപ്പോൾ… സുഹൈലിനെ അയാള് കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു…. “” നല്ല ഹോസ്പിറ്റലിൽ നിന്നും ആരോട് ചേദിച്ചിട്ടാനവൻ ഇവിടേക്ക് മാറ്റിയത്… കൊണ്ടുപോരുന്ന വഴി എന്തെങ്കിലും സഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമടാ ”” എന്നായിരുന്നു അയാളുടെ ചോദ്യം…. അവൻ പറയുന്നത് കേൾക്കാൻ കൂടി അയാൽ ശ്രമിച്ചില്ല….. ഹോസ്‌പിറ്റിലാണെന്ന ബോധമില്ലാതെ അവനെ തല്ലാൻ നോക്കിയ അയാളെ ചെറിയിക്കയും ആസിഫും കൂടിയാണ് പിടിച് മാറ്റിയത്……

അന്ന് തന്നെ അയാള് അവരുടെ ഉമ്മയെ പ്രൈവറ്റ് ഹോസ്പിറ്റലില് മാറ്റി….. അന്ന് അവരുടെ ഇടിയിൽ നിന്നും അവൻ ആസിഫിൻ്റെ നേർക്ക് കൈ ചൂണ്ടിസുഹൈൽ ഒരു ചോദ്യം ചോദിച്ചു…. “”” ഇക്കാക്ക് ഡോക്ട്രാവാൻ പറ്റോ….””” ഉമ്മയെ പോലെ ആരിക്കുമിനി ചികിത്സാ കിട്ടാതെ പോകാൻ പാടില്ല എന്നായിരുന്നു അവൻ്റെ മനസ്സിൽ….

ആസിഫ് അവൻ്റെ കൈ കൂട്ടുപിടിച്ച് അതെയെന്ന് മറുപടി പറഞ്ഞു…. അന്നുമുതൽ ആസിഫ് അനിയന് കൊടുത്ത വാക്കിന് വേണ്ടി പഠിക്കാൻ തുടങ്ങി…. സുഹൈലാകട്ടെ ഉപ്പ ഇല്ലാത്ത സമയം മുഴുവൻ ഉമ്മയുടെ കൂടെ ചിലവഴിച്ചു…. ആ സംഭവത്തിന് ശേഷം അവൻ്റെ ഉപ്പയുമായുള്ള സംഭാക്ഷണം ആവിഷ്യത്തിന് മാത്രമായി ചുരുങ്ങി…. അയാലുള്ള ദിവസങ്ങളിൽ അവൻ അവൻ്റെ ഉമ്മയുടെ തറവാട്ടിൽ താമസിക്കാൻ തുടങ്ങി… അവിടെ അവനുള്ള കൂട്ടായിരുന്നു സുഹറ… അവൻ്റെ അമ്മായീടെ ഏക മോള്….. അവനെക്കാൾ രണ്ട് വയസ്സിനു താഴെയുള്ളത്… ആസിഫിനെക്കാൾ അവനെല്ലാം തുറന്നു പറയുന്ന മറ്റൊരാൾ……..

Leave a Reply

Your email address will not be published. Required fields are marked *