*** ഓ തമ്പ്ര അടിയൻ കണക്ക് വെച്ചു…””” അയാളെ വീണ്ടും കളിയാക്കാൻ അവൻ മറന്നില്ല ……
അങ്ങനെ കോളജിൽ നിന്ന് രാകേഷിൻ്റെ ബാഗുമെടുത്ത് ഇറങ്ങിയ സുഹൈൽ അവൻ്റെ ബൈക്കുമെടുത്ത് നേരെ അവൻ്റെ വീട്ടിലോട്ടു വിട്ടു…
അവൻ വീട്ടിൽ എത്തുമ്പോൾ…. സന്ധ്യ കഴിയാറായിട്ടുണ്ടായിരുന്നു…. മുറ്റത്ത് തന്നെ ആസിഫിൻ്റെ ആക്ടീവ പാർക്ക് ചെയ്തിരുന്നത് അവൻ കണ്ടു…..
രാഗിൻറെ ബാഗും… അവൻ്റെ ബാഗിൻ്റെകൂടെ ചരുമ്മേ വെച്ച്… ശൂവും എങ്ങോട്ടോ പറത്തി വിട്ടവൻ…. ഉച്ചക്ക് കണ്ട അവൻ്റെ മൊഞ്ചത്തിയെ ഓർത്ത് മനോഹരമായ ഒരു പുഞ്ചിരിയോടെ മൂളി പാട്ടും പാടി അകതോട്ട് നടന്നു….
*** അവിടെയായിരുന്നടാ…. ഇത്രനേരം…..””” സോഫയിൽ ഇരുന്നു കൊണ്ടു…. ടീപ്പോയിൽ പയ്യോളി മിച്ചറും കൂടെ ഒരു കട്ടനും കൂടി കയ്യില് പിടിച്ച് കൊണ്ട് ടിവിയിൽ വാർത്ത കാണുകയായിരുന്ന ആസിഫ് സുഹൈലിനോടായി ചോദിച്ചു…..
*** ആഹാ ഇതാര് ഇക്കാക്കയോ…. ഇക്ക എപ്പോ വന്ന്…. “” ആസിഫിന് ഒരു ഇളി കൊടുത്ത് അവൻ മിച്ചറിൽ നിന്നും ഒരു പിടി തൊള്ളയിൽ തള്ളാനും മറന്നില്ല…
**** ഞാ ബന്നിട്ട് പത്തിരുവത്താറ് വർഷമായി…. ഇയ്യ് കളിക്കാതെ എന്താ ഇങ്ങനെ ബൈകി ബെരുന്നെ…. ഇഞ്ചിപയും ചെറിയ കുട്ടിയാന്നെന്നാണോ അൻ്റ ബിചാരം…..”””
**** ഓഈ…. ൻ്റെ ഇക്കാ…. അല്ലെ തന്നെ ബാപ്പാൻ്റെ വക ദീസം കിട്ടുന്നുണ്ട് എനി ഇങ്ങളും കൂടി തുടങ്ങല്ലേ…. “””” സുഹൈൽ അവൻ്റെ സങ്കടം പറയുന്നതിനേടപ്പം മിച്ചറിൽ നിന്നും കടല എടുത്തു സെപറേറ്റ് കഴിക്കാനും മറന്നില്ല….
*** എടാ… ബാപ്പ അൻ്റെ നല്ലേയ്നല്ലെ പറീന്നത്… ഇയ്യെന്നു മനസ്സിലാക്കത്…. “””” അനിയനെ നന്നാക്കാനുള്ള ഒരു ജേഷ്ഠൻ്റെ വിങ്ങുന്ന മനസ്സാണ് ആസിഫിൻ്റേത്…. തൻ്റേനിയൻ തന്നെക്കാൾ ഉയരത്തിൽ എതിപ്പെടാനാണ് അവൻ്റെ ഏറ്റവും നല്ല ആഗ്രഹം…..