*** അളിയാ ചൂടാവാതെ നീ ഇരി….”””
*** അങ്ങോട്ട് മാറിനില്ല് വാണമേ…. എനിക്കിറങ്ങാനുള്ള സ്ഥലമെത്തി….. “”” സുഹൈലിനെ സൈഡിലേക്ക് മാറ്റി നിർത്തി കൊണ്ട് രാകേഷ് ബസ്സിൻ്റെ ഡോറിനെ കൊള്ളേ അടുത്തു….
*** ഡാ… ദേ ആ കാണുന്നാ എൻ്റെ വീട്… നാളെ അങ്ങോട്ട് വന്നാ മതി…. “”” എന്തോ ഓർത്തത് പോലെ ബസ്സിൽ നിന്നും ഇറങ്ങിയ രാകേഷ്… അവൻ്റെ സീറ്റിലിരുന്ന സുഹൈലിനോട് അവൻ്റെ വീട് കാണിച്ച് കൊണ്ട് പറഞ്ഞു…. അതിന് സുഹൈൽ മറുപടി കൊടുമ്പോഴേക്കും ബസ്സ് രാകേഷിനെ കടന്നു മുന്നോട്ട് അകന്നു….
സുഹൈൽ പെട്ടെന്ന് അവൻ്റെ തല പുറത്തിട്ട് കൊണ്ട് നാളെ കാണാമെന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു……..
**** മോനെ ഇത് ബസാണ് ഇങ്ങനെ കഴുതൊന്നും പുറത്തിടല്ലേ വല്ലതും പറ്റും… “””… സുഹൈലിൻ്റെ അടുത്തിരുന്ന മറ്റെ ചേട്ടൻ അവനെ ഉപദേശിച്ചു…..
*** ഓ ഉത്തരവ് പോലെ…””” അയാളെ തൊഴുതുകൊണ്ട് വായടപ്പിച്ച് സീറ്റ്റിന്മേൽ കാലും വെച്ച് ഞെളിഞ്ഞിരുന്നു അവൻ…
*** മോനെ ഉപദേശികിയാണെന്ന് തോന്നരുത്…. നിൻ്റെ പ്രായത്തിൽ എനിക്കും രണ്ട് പിള്ളേരുണ്ട്…നിൻ്റെ അതേ കോളജിൽ തനെയാണ് അവരമുള്ളത്…. നിങ്ങളെ സംസാരം ഞാൻ കേട്ടു… അതൊന്നും അത്ര നല്ലതല്ല കേട്ടോ…. “”” സീറ്റിൽ കേറ്റി വച്ചുള്ള അവൻ്റെ ഇരുത്തവും മറ്റുള്ളവരോടുള്ള അവൻ്റെ സമീപനവും ഇഷ്ടപ്പെടാതെ അയാള് അവനോടു പറഞ്ഞു….
*** അയിന് ഞാ നെൻ്റെ ബായൊണ്ടല്ലേ പറേണത്…. ചേട്ടെനെന്താ ഇത്ര കടി…. “”” സുഹൈൽ ചൊടിയോടെ അയാളോടു പറഞ്ഞു….
*** ഇതിനെക്കെ ഇന്നെല്ലെ നാളെ മോൻ ഉത്തരം പറയേണ്ടി വരും…. “””.. അവൻ്റെ പറിച്ചിൽ ഒട്ടും പിടിക്കാതെ അയാൽ സീറ്റ് മാറിയിരുന്നു…..