*** ഡാ ചെറുക്കാ….. ഇനി നീയെങ്ങാനും വല്ല ഏടാക്കൂടത്തിലാറ്റം എൻ്റെ ചെറുക്കനെ പെടുത്തിയാൽ…. അന്ന് നീ എൻ്റെ വേറൊരു മെഖം കൂടി കാണും….. പിന്നെ നിന്നെയീ ഭിത്തിയിൽ നിന്നും പറിച്ചെടുക്കേണ്ടി വരും…. മ്മുഹം…. ഓർത്തോ നീ..””””
**** സാർ….. ഇന്ന് മുതൽ ഞാൻ നന്നായി സർ..….. സത്യം ……ഇനി ആരെങ്കിലും എൻ്റെ ഇടത് കവിളിൽ തല്ലിയാൽ പോലും ഞാൻ വലത് കവിൾ കൂടി കാണിച്ച് കൊടുക്കും…. “””” പുഞ്ചിരിയോടെ സുഹൈൽ പറഞ്ഞു….
**** നീ അത്രയ്ക്ക് ഓവറാകണ്ട…. “””” സുഹൈലിൻ്റെ പുഞ്ചിരി സ്വിച്ച് ഇട്ട്പോലെ നിന്നു…..
***** ആരെങ്കിലും നിങ്ങളെ ഇങ്ങോട്ട് വന്ന് ഉപദ്രവിക്കാൻ വന്നാൽ മാത്രം…. കേട്ടല്ലോ വന്നാ മാത്രം നിങ്ങളും തിരിച് പ്രതികരിച്ചോ….. ഒട്ടും വൈകാതെ അപ്പൊ തന്നെ എന്നെ അത് അറിയിക്കണം കെട്ടോടാ….. പിന്നെ എൻ്റെയൊരു കണ്ണു നിൻ്റെ മോളിൽ എപ്പോഴുമുണ്ടാകും,,, ഇനി നീയാട്ടിട്ട് എന്തെങ്കിലും വള്ളി പിടിച് അവനെ കൂടി പെടുത്തിയാൽ പൊന്നു മോനേ പിന്നെ നീ പുറം ലോകം കാണില്ല….. ഇനി അവനൊരു പ്രശ്നത്തിനും പോകാതെ നോക്കേണ്ടത് നിൻ്റെ മാത്രം ഉത്തരവാദിത്ത്വമാണ്…. നിൻ്റെ മാത്രം!!!!!!!….”””” അടിവരയിട്ട മാതിരി ആ ശബ്ദം സുഹൈലിൻ്റെ കാതുകളിൽ മുഴങ്ങി….
സുഹൈൽ പോകുന്നതും നോക്കി ci ഒരു ചിരിയോടെ അയാളുടെ കർത്തവ്യങ്ങളിലേക്ക് കടന്നു…..
റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ സുഹൈൽ അവനെ കാത്ത് നിക്കുന്ന രാകേഷിൻ്റെ അടുത്തേക്ക് പോയി…..
**** ആരാടാ ഇയാള്…. ആരാടാ നീ….. എന്താടാ ഇവിടെ സംഭവിക്കുന്നെ….”””””