**** അത് സർ….. വേണ്ട സർ ഞങ്ങൾക്ക് പരാതിയില്ല…… “””” അവരെല്ലാവരും പെട്ടെന്ന് തന്നെ അവരുടെ തീരുമാനം പറഞ്ഞു….
*** ഗുഡ് ബോയ്….. ‘””” ci അവൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു….
*** സാർ വണ്ടിയുടെ കാര്യം…..”””
**** അതോർത്ത് നിങ്ങള് പേടിക്കണ്ട …. ഇവരുടെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ട്…. ഇവിടിനുള്ള പ്രോസീജർ ഒക്കെ ഞാൻ വേഗം ചെയ്ത് തരാൻ പറയാം…. എന്നാ നിങ്ങള് വിട്ടോ ലേറ്റ് ആവണ്ട….. ഞാൻ ഇവൻമാരെ ശരിക്കൊന്ന് ഉപദേശിക്കട്ടെ…..””””
*** അപ്പൊ ശരി സർ ഒരുപാട് നന്ദിയുണ്ട്….”””
*** എന്നാ ഓക്കേടാ മക്കളെ ബൈ….””” അവരെ പറഞ്ഞയച്ച ശേഷം ci നേരെ രാകേഷിൻ്റെ അടുത്തേക്ക് പോയി….
**** അവരെ നേരിട്ട് കണ്ടപ്പോഴാണ് എനിക്ക് നിന്നെ വിശ്വാസമായെ….. അപ്പൊ നീ പറഞ്ഞ പോലെ നീയല്ല പ്രശനമുണ്ടാകിയത് അല്ലെ…”””” അയാളൊരാശ്വാസം പോലെ പറഞ്ഞു
*** അതല്ലെ………. അങ്കിളെ ഞാൻ ആദ്യം മുതൽക്കേ തത്ത പറയുന്നത് പൊലെ പറയുന്നത്…..ഞാനല്ലെന്നു,,,,, “””” രാകേഷ് അവൻ പറഞ്ഞതെല്ലാം പത്തര തങ്കമാണെന്നു വാദിച്ചു….
**** നീയാണ് പ്രശ്നമുണ്ടാകിയതെങ്കിൽ നിൻ്റെ മേലിൽ തോട്ട ആ ചെറുക്കന്മാരെ ഒരു കീറലുമില്ലാണ്ട് ഇതുപോലെ പച്ച തടിയായി കാണാൻ പറ്റില്ലല്ലോ ഏത്…””” ഒരു വെടക്ക് ചിരിയോടെ ci എന്തൊക്കെയോ ഓർത്ത പോലെ പറഞ്ഞു…..
അന്നേരമാണ് അയാളെന്താണ് പറഞ്ഞതെന്ന് സുഹൈലിൻ്റെ മെമ്മറിയിലോട്ട് പോയത്….. അപ്പൊ ഇത്രയും നേരം താൻ തട്ടി കളിച്ചത്…. ഒരു ആറ്റം ബോംബിനെയാണോ….. ഏയ്…. അവന് ഇനിയും പറന്നു പോകാൻ കിളി ഇല്ലാത്തത് കൊണ്ട് പോയ കിളികളെ തിരിച്ച് വിളിക്കാൻ തുടങ്ങി….