ഡ്രൈവിംഗ് സീറ്റിൽ രാകേഷിന് പകരം സുഹൈലിനെയാണ് അവർ കുത്തി കയറ്റിയത്…….
അടി കൊണ്ട ഹാങ്ങിൽ അവർ രണ്ടും അതോർത്തതുമില്ല….. സുഹൈൽ വണ്ടി സ്റ്റാർട്ട് ചെയ്തു… ദേഷ്യത്തോടെ ആക്സിലേറ്റർ ചവിട്ടി വണ്ടീ ഒരു ഞെരുക്കത്തേടെ മുന്നോട്ട് നീങ്ങി…..
വണ്ടി ഗേറ്റിനോട് അടുക്കുമ്പോ… സുഹൈൽ പെണ്ണ് പടയുടെയും ആൺ പടയുടെ നേരെയും കണ്ണു ചൂഴ്‌ന്നു നോക്കി…. അവര് തിരിച് അവനെ പുച്ഛത്തോടെയാണ് നോക്കിയത്….
അങ്ങനെയൊരു അപ്രതീക്ഷിത നിമിഷമാണവൻ അത് ശ്രദ്ധിച്ചത്…. മാളു വെന്നു പറയുന്നവളെ ശകാരിക്കുകയും വഴക്ക് പറയുകയും ചെയ്യണ ആ പെൺകുട്ടിയെ…. ഒരു ദേവദയെ പോലെ………. ഒരപ്സരസ്സിനെ പോലെ…..
🎵🎵🎵🎵🎵
Badle Uski Muskaan Ke……
Aansu Ka Qatraa Jo Mila…..
Kamleya……..
Ve Kamleya………
Rutba Hai Sacche Ishq Ka…….
Is Rutbe Se Kaisa Gilaa???
Kamleya……..
Ve Kamleya…………🎶🎶🎶🎵
ഡാർക് ഗ്രീൻ ഹാഫ് സാരിയിൽ…. വയറ് അൽപം പോലും പുറത്ത് കാണിക്കാതെ ഒതുകത്തിൽ അണിഞ്ഞിരിക്കുന്നതും… കുഞ്ഞി ചുണ്ടുകളും അഴകാർന്ന കണ്ണുകളും…. ഇടയ്ക്ക് അവളുടെ മുഖത്തു പാറി വീഴുന്ന മുടിയിളകളെ ഒതുകി ചെവിക്ക് പുറകിലായി വെക്കുന്ന നീണ്ട വിരലുകളും…. കുഞ്ഞു സ്റ്റഡ്ഡും .. സാരിക്ക് മാച്ചായ പൊട്ടും തൊട്ട്…. അതികം ആഭരണങ്ങളോ… ചായങ്ങളോ ഇല്ലാത്ത ഒരു വെണ്ണ ശിൽപ്പം പോലെ….
ദേഷ്യപ്പെടുമ്പോയുള്ള അവളുടെ മുഖത്തെ ഭാവങ്ങളും.. ചുവപ്പ് പടർന്ന് മൂക്കും…. അവനെ മനം മയക്കി…….. ചുറ്റുമുള്ളത്തിനെ ഒന്നിനെയും വകവെക്കാതെ അവൻ അവളെ തന്നെ…. അവളെ മാത്രം……. കണ്ണിമ ചിമ്മാതെയവൻ നോക്കിനിന്നു….