ഇനി നിന്റെ നെറ്റിയിൽ നിന്നും ഈ സിന്ദൂരം മായുന്നത് ദേവന്റെ മരണത്തിൽ ആയിരിക്കണം….
പറഞ്ഞു തീർത്തു അനുവിന്റെ ചെവി വായിലേക്കെടുത്തു ഒന്ന് കടിച്ചു വിട്ടു.
ഒന്ന് പുളകം കൊണ്ട അനു തിരിഞ്ഞു ദേവന്റെ കഴുത്തിൽ മുഖമോളിപ്പിച്ചു..
ഉറക്കച്ചടവിൽ നിന്ന് കുണുങ്ങി കരഞ്ഞുകൊണ്ട് മോളു എണീറ്റതും ഇരുവരും പരസ്പരം വിട്ടുമാറി കട്ടിലിലേക്കു പാഞ്ഞു. അനുവിന് മോളെ എടുക്കാൻ കഴിയുന്നതിനു മുന്നെ ദേവൻ അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു
ദേവന്റെ പ്രവർത്തി അനുവിന്റെ മനസ്സിൽ ഒരായിരം പൂത്തിരി ഒരുമിച്ചു മിന്നിച്ചു എങ്കിലും സ്ത്രീ സഹജമായ കുശുമ്പിന്റെ അലയൊലികൾ അവളുടെ ചുണ്ടിൽ വിരിഞ്ഞു. തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന അനുവിനെ നോക്കി വിജയ ചിരി ചിരിച്ചു കൊണ്ട് ദേവൻ കുഞ്ഞിനേയും കൊണ്ട് റൂമിൽ നടക്കാൻ തുടങ്ങി. ദേവന്റെ ചിരി തന്നെ കളിയാക്കിയതാണെന്നു മനസിലായ അനു ഗൗരവം വിടാതെ തലയാട്ടി കൊണ്ട് സോഫ്ഫയിൽ പോയിരുന്നു. ഏറിപോയാൽ ഒരഞ്ചു മിനിട്ട്. അതിനുള്ളിൽ ദേവേട്ടനായിട്ട് തന്നെ അവളെ തന്റെ കയ്യിൽ തരും. ആ ആത്മവിശ്വാസം മുഖത്തു വരുത്തികൊണ്ട് അവൾ ഇരുവരെയും നോക്കി തടിക്കു ഒരു കയ്യും കൊടുത്തു ആ ഇരിപ്പു തുടർന്നു
അനു മനസ്സിൽ കണ്ടത് തന്നെ അവിടെ നടന്നു.
പഠിച്ച പണി എല്ലാം നോക്കിയിട്ടും മോളുടെ കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ ഒരു പൊടിക്ക് പോലും കുറഞ്ഞില്ല. കുഞ്ഞിന്റെ കരച്ചില് മാറ്റാൻ ദേവൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു അനു ചിരിച്ചു പോയി. അനുവിന്റെ ചിരി കണ്ടു ദേവൻ അവളെ തുറിച്ചു നോക്കുന്നത് കൂടി കണ്ടതോടെ അനുവിന്റെ എല്ലാ പിടിയും വിട്ടു പോയി. അവൾ വാ പൊത്തി പിടിച്ചു കൊണ്ട് കുലുങ്ങി ചിരിച്ചു.