എന്താ പേര്…
അമൃത… അച്ഛൻ അമൂന്ന് വിളിക്കും… ചേട്ടന്റെ പേരെന്താ…
ഷെബിൻ അഹമദ്… എല്ലാരും ഷെബിന്ന് വിളിക്കും…
മാങ്ങ…
അവൻ ഓടി ഗ്രൗണ്ടിൽ ചെന്നു മാങ്ങ കാണാഞ്ഞു മറ്റൊരു മാങ്ങ പറിച്ചു അവൾക്കു കൊണ്ടുകൊടുത്തു കണ്ണു ചിമ്മിക്കൊണ്ട് പുളിയുള്ള മാങ്ങ തിന്നുന്ന അവളെ നോക്കി
എത്രാം ക്‌ളാസിലാ…
ഒന്ന് ഇയിൽ… ചേട്ടനൊ…
നാല് എ യിൽ
അന്ന് മുതൽ അവർ കൂട്ടായി… കാലത്ത് അവളെ തോളിലിരുത്തി സ്കൂളിലേക്ക് കൊണ്ടുവരുന്ന അവളുടെ അച്ഛൻ അവൾക്കായി വാങ്ങികൊടുക്കുന്ന മിട്ടായികൾ അവൾ അവന് കൂടെ പങ്കിടാൻ മറന്നില്ല മാങ്ങയും പുളിയും ചാമ്പക്കയും കൊണ്ട് അവൻ അവൾക്കരികിൽ ചെന്നു അവൾ അവന്റെ കുഞ്ഞനിയത്തിയും അവനവളെ ചേട്ടനുമായി അവളെ അവൻ അമ്മു എന്ന് വിളിച്ചു സ്കൂളിലെ വികൃതി ചെക്കൻ അവനായിരുന്നെങ്കിൽ സ്കൂളിലെ വികൃതി പെണ്ണ് അവളായിരുന്നു ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അവൻ മറ്റൊരു സ്കൂളിലേക്ക് പോവുന്ന സങ്കടത്തിൽ കരഞ്ഞ അവൾക്ക് കാണാൻ വരുമെന്ന് വാക്കുകൊടുത്തവൻ വേറെ സ്കൂളിൽ പോയി പിന്നെയും സമയം കിട്ടുമ്പോയെല്ലാം അവനവൾക്ക് സമ്മാനങ്ങളുമായി ചെന്നു ഹൈ സ്കൂളിൽ വീണ്ടും അവർ ഒരേ സ്കൂളിലായെങ്കിലും ആറുമാസത്തിനു ശേഷം അവൾ കുടുംബത്തോടൊപ്പം മറ്റേതോ നാട്ടിലേക്ക് പോയി കാലങ്ങൾ കഴിഞ്ഞു അവന്റെ ഓർമകളിൽ ഇടയ്ക്കിടെ കയറി വരുന്ന അവളെ തിരഞ്ഞു ചെല്ലാൻ മാത്രമായി അവൻ സമയം കണ്ടെത്തിയില്ല
വർഷങ്ങൾക്കിപ്പുറം കരയുന്നവരുടെ കണ്ണീര് കഴുകാൻ കരയിപ്പിച്ചവരുടെ ചോര വേണം എന്ന പോലെ ചിന്തിക്കുന്ന അവൻ ഒരു രാത്രിയിൽ തന്റെ വണ്ടിയിൽ പോയികൊണ്ടിരിക്കെ വണ്ടിക്ക് മുന്നിൽ വന്നു ബോധം കേട്ട് വീണ പേ കോലത്തിന് തന്റെ അമ്മുവിന്റെ ചായ തോന്നിയ അവൻ അവളെ കൊണ്ടുപോയി വീട്ടിലാക്കി കണ്ണ് തുറന്ന അവൾ പറഞ്ഞാണ് അമ്മുവാണെന്നും അവൾക്കൊരു കുഞ്ഞുണ്ടെന്നും ഭർത്താവും വീട്ടുകാരും അവളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവനറിയുന്നത്