ഇത്ത അകത്തുപോയി ഷർട്ടുമായി ഇറങ്ങി വന്നു
ഇതിട്ടെ… രാവിലെ തന്നെ പെണ്ണുങ്ങളെ കാണിക്കാനിറങ്ങിയിരിക്കുകയാ അവൻ…
ചേതമില്ലാത്തൊരു ഉപകാരമല്ലേ…
ആഹാ… ഒറ്റൊന്നങ്ങു തന്നാലുണ്ടല്ലോ… അവന്റൊരു ഉപകാരം…
ഞാനെന്ത് ചെയ്യാനാ അവരല്ലേ നോക്കിയേ…
നീ ഒന്നും ചെയ്യണ്ട… നിന്റെ സീൻ പിടിക്കാത്ത ആരേലുമുണ്ടോ ഈ നാട്ടിൽ… പോരാത്തേന് ഉള്ളത് മുഴുവൻ തള്ളിച്ചോണ്ടുള്ള ഷോയും…
പ്ഹമ്… (അവളുടെ സംസാരവും അക്ഷനും കണ്ട് പിടിച്ചുവെച്ച ചിരി പൊട്ടിപോയി)
(തോളിൽ തല്ലി) കാലത്ത് തന്നെ കണ്ടവളുമാരെ സീനും പിടിച്ചിരുന്നിട്ട് ചിരിക്കുന്നോ…
ഞാനൊന്നുമല്ല അവര് നോക്ക് നോക്കെന്നും പറഞ്ഞു കാണിച്ചോണ്ട് നിന്നതാ…
അവര് കാണിച്ചാ നീ നോക്കുമോ… നീയിങ്ങനെ തുണിയില്ലാതെ നിന്നാ അവര് കാണിക്കാതിരിക്കോ… ഷർട്ടിട് ചെക്കാ…
ചിരിച്ചോണ്ട് ഷർട്ട് ഇടെ ഇത്ത ലാപ്പിലെ കണക്കുകൾ ചെക്ക് ചെയ്യുന്നത് നോക്കി
ഇന്ന് പോവണ്ടേ…
മ്മ്… മുത്ത് അടുക്കള ഏറ്റെടുത്തു അതോണ്ട് കുറച്ച് കഴിയുമ്പോയേക്കും കുളിച്ച് റെഡിയായാൽ മതി…
വേറെ പണിയൊന്നുമില്ലല്ലോ എന്നാ കണക്ക് നോക്ക്…
പിള്ളേരെ ഹോം വർക്ക് ഒക്കെ നോക്കണം…
അതൊക്കെ ഞാൻ നോക്കിക്കോളാം ഇത്തയിപ്പോ ഇത് നോക്ക്… സ്ഥിരമായി നോക്കാൻ പ്ലാനുണ്ടേൽ ശമ്പളം തരാട്ടോ…
ആലോചിക്കാം… അത് പോട്ടേ ഏന്റെ തേൻ മിട്ടായി എവിടെ…
ഇന്നലെ എല്ലാരും വന്നോണ്ട് പുറത്ത് പോവാൻ പറ്റിയില്ലല്ലോ പോയപ്പോയെക്കും പറ്റിരാത്രിയും…
ഇന്ന് വാങ്ങി തരണം…
നിനക്കങ്ങ് വാങ്ങിയാൽ പോരേ…