അളിയൻ : ഉറങ്ങാറായില്ലേ ഇനിയിപ്പോ വേണ്ട…
ഉപ്പാക്കോ…
എന്നാ എടുത്തോ…
മുത്തേ…
ഇപ്പൊ കൊണ്ടുവരാം…
അവൾ അകത്തേക്ക് പോയി
ഞങ്ങൾ സംസാരിച്ചിരിക്കെ റാഷി അങ്ങോട്ട് വന്നു
റാഷി : ഫൗസിയാനോട് വരാൻ പറ…
എന്താ നിന്റെ പ്രശ്നം… അവര് കാലത്ത് മുതൽ ഓടിനടന്ന് പണിയെടുത്തിട്ട് വീട്ടിൽ പോവാൻ എത്ര സമയം നിനെ കാത്ത് നിൽക്കണം…
ഞാൻ കുളിക്കുകയായിരുന്നു…
റാഷീ… അവര് മെഷീനല്ല നീ കൊണ്ട് വിട്ടിട്ട് വേണം അവർക്ക് ഉറങ്ങാൻ… കാലത്ത് കോളേജിൽ കൊണ്ടുവിടാൻ എന്നും ഇത്ത നിനെ വിളിച്ചുണർത്തണം… വൈകീട്ട് ക്ലാസും കഴിഞ്ഞ് നിനെയും കാത്ത് നിൽക്കണം… മറ്റുള്ളോരെ സമയത്തിന്റെ വില നീ എന്താ മനസിലാക്കാതെ… പറ്റൂലെങ്കിൽ നിർത്തിയേക്ക് ഞാൻ വേറെ ആളെ നോക്കിക്കോളാം… നിക്കുന്നോ പോകുന്നോ എന്ന് നീ പറഞ്ഞോ…
മുത്ത് ചായയുമായി വന്നു
നിനക്ക് ചായവേണോ…
വേണ്ട…
പിന്നെ പുഴക്കരയിൽ വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്നതാണ് അതുകൊണ്ട് അങ്ങോട്ട് പോവരുത്…
മ്മ്…
ദേഷ്യമടക്കി അമർത്തി മൂളിയ അവനെ നോക്കി
എങ്കി പോയി കിടന്നോ… നാളെ മുതൽ കോളേജിൽ പോവാൻ വിളിച്ചുണർത്തില്ല… ഈ പറഞ്ഞതൊന്നും ഇനി ഒരിക്കൽ കൂടി ഞാൻ പറയില്ല…
ഒന്നും മിണ്ടാതെ ദേഷ്യത്തോടെ തിരികെ പോയി
ഉപ്പ : അങ്ങനെ പറയണ്ടായിരുന്നു…
ചെയ്യുന്ന ജോലിക്ക് ഇത്തിരി ഉത്തരവാദിത്തവും ആത്മാർത്തതയും ഇല്ലെങ്കിൽ നിർത്തുന്നതല്ലേനല്ലത്… കൂടെ പഠിച്ചെന്ന ഒറ്റ കാരണം കൊണ്ടാ ഇത്രേം വട്ടം പറയേണ്ടിവന്നിട്ടും ഞാൻ ഒഴിവാക്കി പോവാൻ പറയാത്തെ… അവൻ അവന്റെ ആവശ്യങ്ങൾക്കും ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാൻ പോവുന്നതിനും എല്ലാം വണ്ടിയെടുക്കുന്നതിനോ അതിനെല്ലാം കാർഡ് യൂസ് ചെയ്യുന്നതിനോ ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ… ഇതിപ്പോ ഇവനെ ഉണർത്താനും പറഞ്ഞയക്കാനും വേറെ ഒരാളെ പണിക്ക് നിർത്തണ്ട അവസ്ഥയാ…