അളിയാ… ഇന്ന് പോണോ ഇവിടെ നിന്നൂടെ…
ഇത്ത അളിയനെ നോക്കി അളിയൻ തല കുലുക്കിയതും എന്നോട് ഒക്കെ പറഞ്ഞു ഇത്ത അകത്തേക്ക് പോയ പിറകെ ഫൗസി വന്നു
റാഷി…
അവൻ മുറിയിൽ കാണും…
അവൾ മതിലിനോട് ചേർന്നുള്ള റാഷിയുടെ മുറിക്ക് നേരെ പോയി തിരികെ അകത്തേക്ക് കയറി പോയി കുട്ടികളെയും കൂട്ടി വന്നു കുറച്ച് ഉറക്കതിൽ നിന്നും വിളിച്ചുണർത്തിയതിനാൽ രണ്ടുപേരും നിന്ന് തൂങ്ങുന്നുണ്ട് റാഷി വരാൻ വൈകുന്നത് കണ്ട് ആമിയെ അളിയന്റെ കൈയിൽ കൊടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോ മുത്തും പിറകെ തന്നെ വന്നു അമിയെയും മടിയിൽ വെച്ച് മുത്ത് കോ ഡ്രൈവർ സീറ്റിലും അമിറിനെ മടിയിൽ വെച്ച് ഫൗസി പുറകിലും ഇരുന്നു വണ്ടിയിൽ കയറിയപ്പോ തന്നെ കുട്ടികൾ ഉറങ്ങി അല്പം മുന്നോട്ട് പോവുമ്പോയേക്കും ഫൗസിയും ഉറക്കം പിടിച്ചു അവരുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി ചെന്ന് അമിറിനെ എടുത്തതും ഞെട്ടി എഴുനേറ്റുകൊണ്ടവൾ ചുറ്റും നോക്കി
ഫൗസി : ഞാനെടുത്തോളം…
നിങ്ങൾ ചെന്ന് വാതിൽ തുറക്ക്…
അവർ വാതിൽ തുറന്ന് അകത്ത് കയറിയ പിറകെ ഞങ്ങൾ മക്കളേ കൊണ്ട് കിടത്തി
ഫൗസി : ചെയ്യായെടുക്കട്ടെ നിങ്ങളിരിക്ക്
മുത്ത് : വേണ്ട ഇത്താ… നിങ്ങൾ കിടന്നോ ഞങ്ങളിറങ്ങുകയാ…
ഫൗസി : വന്നിട്ട് ഒന്നും കുടിക്കാതെ…
ഇത്രേം വൈകിയില്ലേ നിങ്ങൾ കിടന്നോ… ചായയൊക്കെ ഇനി വരുമ്പോ ആവാം…
അവിടുന്നിറങ്ങി വീട്ടിലെത്തി ഉപ്പയും അളിയനും സംസാരിച്ചിരിപ്പുണ്ട്
നിങ്ങൾ കിടന്നില്ലേ…
അളിയൻ : ഞങ്ങൾ സംസാരിച്ചിരുന്ന് സമയം പോയി…
ചായ എടുക്കണോ…