നിത്യ : ആയി ചേച്ചീ…
കയ്യടികൾ മുഴങ്ങി ആദി നിത്യയുടെ കൈയിൽ നിന്നും മൈക്ക് വാങ്ങി അടുത്തതായി എഴുന്നേറ്റ ആൾക്ക് കൊടുത്തു
ഏന്റെ പേര് ഹസൻ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആണ്… സ്കൂളുകളുടെ ഉന്നമനത്തിനു വേണ്ടിയും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടിയും എന്തൊക്കെയാണ് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത്…
അധ്യാപർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിധക്ത ക്‌ളാസുകൾ നൽകും അതിനായി കേരളത്തിലെ പ്രകത്ഭ മനഃശാസ്ത്ര വിധക്തയായ ഡോക്ടർ സെലിന്റെ നേതൃത്തത്തിൽ ഒരു ടീം രൂപീകരിക്കും… ക്ലാസ് മുറികളുടെയും ശുചി മുറികളുടെയും ഗ്രൗണ്ടുകളുടെയും അധ്യാപകരുടെയും നിലവാരം ഉറപ്പ് വരുത്തും… യാത്രാ സൗകര്യം ഉറപ്പ് വരുത്തുവാൻ പ്രൈവറ്റ് ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും മണ്ഡലത്തിലെ ഓരോ ഗവണ്മെന്റ് സ്കൂളുകൾക്കും ഓരോ ബസുകൾ നൽകുകയും ചെയ്യും… ഹസ്സൻ മാഷിന് ഞാൻ പറഞ്ഞ ഉത്തരം തൃപ്തികരം ആണെന്ന് കരുതുന്നു
ഹസൻ : തീർച്ചയായും…
കയ്യടികൾ മുഴങ്ങി അടുത്തതായി ജോസേട്ടൻ എഴുന്നേറ്റു
ഏന്റെ പേര് ജോസ് ഞാൻ റബർ കർഷകൻ ആണ് കാർഷിക രംഗത്ത് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിലയിടിവ് ആണ് ഈ വിഷയത്തിൽ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാനുണ്ടോ…
അന്താരാഷ്ട്ര മാർക്കറ്റുകളിൽ ഏറ്റവും വില കൂടിയ ഭക്ഷ്യവിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിൽ കാർഷിക രംഗത്തിന്റെ ഏറ്റവും വലിയ പരാജയം ഇടനിലക്കാരും കരിഞ്ചന്തക്കാരും തീർക്കുന്ന ഈ വിലയിടിവ് ആണ് ഇതിന് പരിഹാരമായി എക്സ്പോർട്ടർക്ക് നേരിട്ട് കർഷകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ ഉള്ള സൗകര്യം ഒരുക്കുകയും ഉത്പാധിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിക്കുകയും ചെയ്യും… മറുപടി വെക്തമായി എന്ന് കരുതുന്നു…