ഉപ്പാ അത് അഫിയുടെ ഉമ്മയാ…
ഇത്ത ഉമ്മച്ചിയെ കൂട്ടാൻ മുറ്റത്തേക്ക് ഇറങ്ങി ഉപ്പ ഗ്ലാസ്സ് താഴെവെച്ചു കസേരയുടെ കൈയിലും വടിയിലും പിടിച്ചുകൊണ്ട് എഴുനേൽക്കുന്നത് കണ്ട് ലെച്ചു ഓടിവന്ന് ഉപ്പാനെ താങ്ങി
ഉപ്പ : കുഴപ്പമില്ല മോളേ…
ഭാവി എം എൽ എ വോട്ട് പിടിക്കാനുള്ള സോപ്പിടലാ…
അവളെനെ നോക്കി കണ്ണുരുട്ടി ഉപ്പ ചിരിച്ചകൊണ്ട്
ഉപ്പ : ആണോ മോളേ…
ലെച്ചു : ദേ വാപ്പച്ചീ ഇതിന്റെ കൂടിച്ചേർന്ന് എന്നെ കളിയാക്കിയാൽ തള്ളി താഴെയിടുമേ ഞാൻ…
നീ ചെയ്യുമെടീ… നീയത് ചെയ്തില്ലേലേ അത്ഭുതമുള്ളൂ…
അവൾ ചവിട്ടികുലുക്കി അകത്തേക്ക് പോയി
ഇത്ത : (അകത്തേക്ക് നോക്കി) ഉമ്മാ… ഇതാരാ വന്നേന്ന് നോക്ക്…
അവളുടെ കാറിച്ച കേട്ട് വന്ന ഉമ്മ കോലയിൽ നിൽക്കുന്ന ഉമ്മച്ചിയേയും അമ്മുവിനെയും കണ്ട് ആരെന്നറിയാതെ നോക്കി
ഇത്ത : ഉമ്മാക്ക് ഇതാരാന്നു മനസ്സിലായോ… അഫിന്റെ ഉമ്മയാ…
ഉമ്മ : അള്ളോഹ്… ആദ്യായിട്ട് കാണുവല്ലേ എനിക്ക് മനസിലായില്ല അതാ ഇരിക്ക്…
ഉമ്മ അവരോട് സംസാരിക്കേ ആദിയും അവന് പിറകെ ഒരു പിക്കപ്പിൽ കസേരകളും വന്നു മുറ്റത്ത് നിന്ന സമയം ഉമ്മാന്റെ വീട്ടുകാർ വന്നു പിറകെ തന്നെ ചെക്കന്മാരും മേഡവും ബാബയും അടക്കമുള്ളവരും വന്നു
മുറ്റത്തിന് വശത്ത് ചെറിയ ജനറേറ്ററും ചുറ്റും ലൈറ്റും അവർ ഫിറ്റ് ചെയ്യുന്നതിനിടെ ഇറക്കിവെച്ച കസേര ഞങ്ങൾ നിരത്തി ഇട്ടു തീരുമ്പോയേക്കും ഞങ്ങളുടെ അടുത്ത പരിചയക്കാരും മണ്ഡലത്തിലെ സ്കൂൾ പി ടി എ ഭാരവാഹികളും പ്രധാന അധ്യാപകരും നാട്ടിലെ രാഷ്ട്രീയം നോക്കാതെ പൊതുപ്രവർത്തനം നടത്തുന്നവരും യുവാക്കളും യുവതികളും മണ്ഡലത്തിനകത്തും അടുത്ത മണ്ഡലങ്ങളിലുമുള്ള ഞങ്ങളുടെ ആളുകളിൽ മിക്കവരും പള്ളി അമ്പലം ഭാരവാഹികളും മണ്ഡലത്തിലെ ക്ലബുകളുടെ ഭാരവാഹികളും മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികളും മണ്ഡലത്തിലെ മുഴുവൻ കുടുംബ ശ്രീ യൂണിറ്റുകളുടെയും വ്യാപാരി സങ്കങ്ങളുടെയും തൊഴിലാളി സങ്കങ്ങളുടെയും അടക്കമുള്ള ഒരുവിധം എല്ലാവരും കൂടെ ആണുങ്ങളും പെണ്ണുങ്ങളും എല്ലാം കൂടെ മുറ്റം നിറയെ ആളുകളുണ്ട്