മുന്നിൽ നിൽക്കുന്ന അവളെ കാലുകൊണ്ട് ചുറ്റി പിടിച്ചു ചിരിയോടെ അവളെനിക്ക് വാരിത്തന്നു
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെള്ളവും കുടിച്ച് മുഖം കഴുകി അവൾക്കൊരുമ്മയും കൊടുത്ത് ഉമ്മറത്തേക്ക് നടന്നു
വണ്ടിയിൽ കയറാൻ തുടങ്ങേ ഉപ്പയും റാഷിയും വന്നു റാഷിക് നേരത്തെ ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെന്ന് തോന്നുന്നു അവൻ വണ്ടിയും നിർത്തി മൈന്റ് ചെയ്യാതെ അവന്റെ മുറിയിലേക്ക് പോയി
അസ്സലാമു അലൈകും…
വ അലൈകും അസ്സലാം… ഉപ്പ എവിടുന്നാ…
പള്ളിയിൽ പോയതാ… നീ എങ്ങോട്ടാ…
ഒന്ന് കവല വരെ…
ഉപ്പാക്ക് ഒപ്പം കോലയിൽ കയറി അകത്ത് ഇത്തയും ഉമ്മയും ഫൗസിയും ഖുർആൻ ഓതുന്നത് കേട്ട് അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി ഒരു ഗ്ലാസ് ഉപ്പാക്ക് കൊടുത്ത് നിലത്തിരുന്നു ചായ കുടിച്ചുകൊണ്ട്
ഉപ്പ പണിക്കാരോട് കുളിക്കാനും അലക്കാനും പുഴയിൽ പോവണ്ട വേണോങ്കിൽ കുളത്തിലോ ബാത്‌റൂമിലോ കുളിച്ചോളാൻ പറയുമോ… പുഴയിൽ പെണ്ണുങ്ങൾ കുളിക്കുകയും അലക്കുകയും ചെയ്യുന്നതല്ലേ
അത് ഞാൻ പറഞ്ഞേക്കാം… മീൻ കുഞ്ഞുങ്ങളെ നോക്കാൻ പോയപ്പോ ഞങ്ങൾ വേറൊരു ഫാമിൽ പോയായിരുന്നു അവിടെ പല ജാതി കോഴിയും താറാവും പ്രവും മുയലും ആടുമൊക്കെ ഉണ്ട് നമുക്കും അതുപോലെ ചെയ്താലോ
ചെയ്യാം… ആദി എവിടുന്നോ പുല്ലിന്റെ തണ്ട് കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്… നാളെ പണിക്കാരോട് അതൊന്നു കുഴിച്ചിടാൻ പറയണം… മുളച്ച ശേഷം ചാണകം കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ മതി… അതാവുമ്പോ അരിഞ്ഞെടുക്കാൻ എളുപ്പമാ…
മ്മ്… നാളെ തെങ്ങ് കയറാൻ രെജീഷ് വരാന്ന് പറഞ്ഞു… അവര് ബംഗാളികളെ കൊണ്ട് കയറ്റിച്ചിട്ട് തെങ്ങൊന്നും വൃത്തിയാക്കാത്ത കൊണ്ട് അവർക്കിച്ചിരി പണി കൂടും…