എന്തേ…
(ചിരിച്ചോണ്ട്)പൊക്കിളിൽ വാല് കൊണ്ട് തട്ടി ഇക്കിളി ആയതാ…
അവൾക്ക് ഇത്താനെ അങ്ങ് പിടിച്ചു പോയല്ലോ എല്ലാടത്തൂടെയും ഇഴയുന്നല്ലോ…
പോടാ… ഞാനാണേൽ പാവാട പോലുമിട്ടിട്ടില്ല ഇതാണേൽ എല്ലാടത്തും ഇഴയുന്നു…
ഹഹഹ…
ചിരിക്കല്ലേ നല്ല തല്ലു വെച്ചുതരും ഞാൻ…
പാമ്പിനെ കളിപ്പിക്കുന്നതിനിടെ ചോറ് ഏകദേശം കാൽ ഭാഗത്തോളം അവൾ തിന്നു
മതി… വയറു നിറഞ്ഞു…
രണ്ടുരുള കൂടെ…
അവൾ ചിരിയോടെ വാ തുറന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞ അവൾക്ക് വെള്ളം കൊടുത്തു ബാക്കിയുള്ള ചോറ് വാരി കഴിച്ചു
ഇരുട്ടി… പോവാം… എല്ലാരും ഇപ്പൊ വരും…
മ്മ്…
എങ്കിൽ അവൾക്ക് വേലിയിലേക്ക് ഇറങ്ങാൻ കൈ വെച്ചുകൊടുക്ക്…
അവളെ വിടാനുള്ള മടിയോടെ അവൾ വെച്ചു കൊടുത്ത കൈയിലൂടെ വേലിയിലേക്ക് ഇറങ്ങി അവളെ നോക്കുന്നത് കണ്ട് അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ
ഏന്റെ ജീവനാ അവൾ കുട്ടികളുടെ മനസാ പാവമാ… ഇനി മിക്കവാറും നിനെ കാണാൻ വരുമായിരിക്കും ഒന്നും ചെയ്യല്ലേ…
എന്നെയും അവളെയും നോക്കി പത്തി ആട്ടി തിരികെനടക്കുമ്പോഴും ഇത്ത ഇടയ്ക്കിടെ അവളെ തിരിഞ്ഞു നോക്കുന്നുണ്ട് അവളാണെങ്കിൽ വേലിയിൽ ഞങ്ങളെ നോക്കിയിരിക്കുന്നു
വീട്ടിലെത്തി വസ്ത്രം മാറാനായി അവൾ അകത്തേക്കും ഞാൻ അടുക്കളയിലേക്കുചെന്ന് ചോറ് കഴിച്ചുകൊണ്ടിരിക്കെ ചുടിദാറും ഇട്ട് അങ്ങോട്ട് വന്നു കൈ കഴുകി ചോറ് പാത്രം ഏന്റെ കൈയിൽ നിന്നും വാങ്ങി എനിക്ക് വാരിത്തന്നു
ഇതൂസേ…
മ്മ്…
എന്താ കണ്ണെഴുതാത്തെ…
എഴുതാം മോനിപ്പോ ഇത് തിന്ന്…