തൊടണോ…
മ്മ്…
ഇത് മുഴുവൻ തിന്നാൽ തൊടീച്ചുതരാം…
മ്ഹും… തൊടീച്ചു തന്നാലാ തിന്നൂ…
വലതു കൈകൊണ്ട് പ്ളേറ്റ് പിടിച്ച് പാമ്പിനരികിൽ ചെന്നു ഇടതു കൈ നീട്ടി ഇഴഞ്ഞു കൈയിൽ കയറി തോളിലൂടെ കഴുത്തിൽ ചുറ്റി നിൽക്കുന്ന പാമ്പിനെ നോക്കി
അവൾക്ക് നിനെ ഒന്ന് തൊടണം കൊത്തിയെക്കല്ലേ ഏന്റെ ജീവനാ…
അവളെയും എന്നെയും നോക്കുന്ന കണ്ട് അവളെ നോക്കി
തൊട്ടോ…
പതിയെ അടുത്ത് വന്നു കഴുത്തിൽ ചുറ്റിയ ഭാഗത്ത് തൊട്ട അവൾ പെട്ടന്ന് കൈ വലിച്ചു
എന്തേ…
ഭയങ്കര മിനുസം മീനിന്റെ തൊലി പോലെ…
അമർത്തി പിടിക്കേണ്ട തൊട്ടോ…
അവൾ വീണ്ടും തൊട്ടു പതിയെ തടവാൻ തുടങ്ങി ചോറ് വാരി വായിലേക്ക് വെച്ചുകൊടുത്തുകൊണ്ടിരിക്കെ അവളുടെ ഭയം മാറി പത്തിയിൽ തടവാൻ തുടങ്ങിയ അവളുടെ കൈയിൽ ഇഴഞ്ഞു കയറി തുടങ്ങിയതും ഇക്കിളിയോടെ കൈ വലിച്ച അവൾ വീണ്ടും കൈ വെച്ചു കൊടുത്തതും അവൾ അവളുടെ കൈയിലേക്ക് ഇഴഞ്ഞു കയറി കഴുത്തിലൂടെ മാലപോലെ ചുറ്റി കിടക്കുന്ന അവളുടെ തലയിൽ തലോടികൊണ്ടിരിക്കുന്ന അവളുടെ വായിലേക്ക് ചോറുരുള വെച്ചുകൊടുക്കെ അവളുടെ കഴുത്തിൽ ഇടക് അമർത്തി ചുറ്റിയും അയച്ചും കൊണ്ടിരിക്കുന്ന അവളെ തലോടുന്ന അവൾ ഇടക്ക് ഞെളിഞ്ഞു കൊണ്ടിരിക്കുന്നത് അവളുടെ വസ്ത്രത്തിനുള്ളിലൂടെ ചുറ്റി വരുന്ന വാൽ ഭാഗം കൊണ്ട് ഇക്കിളി ആയിട്ടാണ് എന്ന് കണ്ട് ചിരിയോടെ അവൾക്ക് ചോറ് വാരികൊടുത്തു
ഇക്കിളി ആക്കുന്നെടാ…
വയറിലേക്കെത്തിയ വാലറ്റം വയറിൽ ഉരയുന്നത് നോക്കി അവൾക്ക് ചോറ് വായിലേക്ക് വെച്ചു കൊടുക്കേ അവൾ നിന്ന നിൽപ്പിൽ പിടഞ്ഞു കൊണ്ട് വയറിൽ പിടിച്ചു