നിങ്ങള് ചോറ് തിന്നോ…
ആമിർ : ആ… ഉമ്മാമ ചോറ് തന്നു…
മുറിയിൽ ചെന്ന് മുടി ചീകുന്ന ഇത്താനെ നോക്കി
ഇത്തൂസേ… വിശക്കുന്നില്ലേ… ചോറ് തിന്നോ…
ഒന്നും മിണ്ടാതെ ചീപ്പും വെച്ച് തട്ടവും എടുത്തിട്ടു ബെഡിൽ ഇരുന്ന അവളുടെ വായ്ക്ക് നേരെ ചോറ് നീട്ടി മുഖം വെട്ടിച്ച് എണീറ്റു പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചെന്നു
പൊന്നല്ലേ തിന്ന്…
ചുണ്ടിൽ വിരിഞ്ഞു വന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചോറുമായി നടന്നു
പൊന്നൂ തിന്ന് മോളേ…
ഹമ്…
മുഖം വെട്ടിച്ചുള്ള അവളുടെ നടപ്പ് കണ്ടതോടെ ഇന്ന് ഇവള്ചോറ് തിന്നുമ്പോയേക്കും ഞാൻ കുറേ പിറകെ നടക്കേണ്ടി വരുമെന്നെനിക്കുറപ്പായി പ്ളേറ്റിന്റെ വക്കിൽ വലം കൈകൊണ്ട് പിടിച്ച് ഇടം കയ്യാൽ അവളെ കൈയിൽ പിടിച്ച് നിർത്തി അവൾക്കു മുന്നിൽ നിന്നു ചോറ് വാരി വായിലേക്ക് നീട്ടി
മുത്തല്ലേ… തിന്ന് എല്ലാരും ഇപ്പൊ വരും…
അവൾ വാ തുറന്നു വീട് ചുറ്റിയും നടക്കുന്ന അവൾക്ക് പിറകെ തിന്നാൻ മടിക്കുന്ന അവൾക്ക് ചോറ് വാരി കൊടുത്തു നടക്കുന്നതിനിടെ അവൾ പറമ്പിലേക്ക് കയറി നടക്കാൻ തുടങ്ങി വാരിക്കൊടുക്കുന്ന ചോറ് ഇടക്ക് തിന്നുന്നുണ്ടെങ്കിലും എന്നോട് സംസാരിക്കുന്നില്ല കുളക്കരയിലൂടെ നടക്കേ പാമ്പിനു വേണ്ടി കെട്ടിയ വേലിയിലെ ചെമ്പരുത്തിയിൽ പൂവിട്ടത് കണ്ട് അങ്ങോട്ട് നടന്ന അവൾ പൂവിൽ തൊട്ടു കളിച്ചോണ്ടിരിക്കെ പാമ്പ് മാളത്തിൽ നിന്നും പുറത്തേക്ക് വന്നു വേലിയിൽ കയറി പത്തി വിടർത്തി നിൽക്കുന്നത് കണ്ട് അവൾ പിറകിലേക്ക് മാറി ഏന്റെ ഇടം കൈയിൽ മുറുക്കെ പിടിച്ചു നിന്നുകൊണ്ട് പാമ്പിനെ നോക്കി ഒരുരുള ചോറ് കൂടെ വായിൽ വെച്ചുകൊടുത്ത്