എന്തേ തോൽക്കുമെന്ന് പേടിയുണ്ടോ…
അത്…
എടാ നമ്മുടെ മണ്ഡലത്തിൽ എത്ര വോട്ടർമാരുണ്ട്…
ഒരുലക്ഷത്തി അറുപത്തി ഏഴാംയിരത്തി നാൽപത്തി അഞ്ച്…
ഭരണ കക്ഷിക്കല്ലേ കൂടുതൽ വോട്ടുള്ളത്…
അതേ…
മണ്ഡലത്തിൽ ഇത്രയും കാലം ഒരു പാർട്ടിയുടെയും കുപ്പായമിടാതെ നീ സഹായിച്ച വോട്ടർമാരുടെ എണ്ണം എൺപത്തി രണ്ടായിരം എങ്കിലും ഉണ്ടാവില്ലേ…
അതതിലും മേലേ കാണും…
അത് തന്നെ പാതി വോട്ടായി… അത് പോട്ടേ സഹായിച്ചവരൊന്നും അത് കൊണ്ട് വോട്ട് ചെയ്യണമെന്നില്ല… മണ്ഡലം വിട് നമ്മുടെ ജില്ലയിൽ ഏതേലും പഞ്ചായത്തിൽ നമുക്ക് ആളുകളില്ലാതെ ഉണ്ടോ…
അതില്ല…
നമ്മുടെ മണ്ഡലത്തിൽ ഒരു സ്ഥലമോ ഒരു വീടോ ഒഴിയാതെ നേരിട്ട് പരിചയമുള്ള ആളുകൾ നമുക്കൊപ്പമില്ലേ…
അതുണ്ട്… പക്ഷേ നമ്മോട് ദേഷ്യമുള്ള കുറേപ്പേരുമുണ്ടല്ലോ…
നമ്മോട് ദേഷ്യമുള്ളവരുടെ കാര്യം വിട്… മണ്ഡലത്തിലെ മുഴുവൻ വോട്ടും നമുക്ക് വേണ്ട പാതി വോട്ട് മതി… ബാക്കി പാതി രണ്ട് പാർട്ടികൾക്കും വിപചിച്ചു പോവും അതോടെ നമ്മളെ സ്ഥാനാർഥി നല്ല ഭൂരിപക്ഷത്തോടെ തന്നെ ജയിക്കും…
എന്നാലും സോഷ്യൽ മീഡിയയിൽ പോലും ഫോട്ടോ പോസ്റ്റ് ചെയ്യാത്ത നമ്മൾ ഇലക്ഷന് നിൽക്കുക എന്ന് പറഞ്ഞാൽ… ആരേ നിർത്താനാ ഉദ്ദേശിക്കുന്നെ…
ദേവ ലക്ഷ്മി…
ചേച്ചിയോ… എടാ… അത്… അത് ചേച്ചി സമ്മതിക്കുമോ…
അതൊക്കെ നമുക്ക് സമ്മദിപ്പിക്കാം അതോർത്ത് ടെൻഷനാവണ്ട… നീ ആദ്യം ഇത് ചെയ്യ് അത് കഴിഞ്ഞ് വിളിക്ക്… എന്തായാലും ഈ പ്രാവശ്യം നമ്മുടെ മണ്ഡലത്തിലെ എം എൽ എ മിസ്സ് ദേവ ലക്ഷ്മി ആണ് പാർട്ടി ടിക്കറ്റിൽ ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ സ്വതന്ത്ര… എന്താ നടക്കില്ലേ…