സോറി… (ഇടറിയ ശബ്ദത്തോടെ)
(കാര്യം മനസിലാവാതെ അവളെ നോക്കി) സോറിയോ… എന്തിന്…
ഞാൻ നേരത്തെ സമ്മതിക്കാത്തകൊണ്ടല്ലേ ഏട്ടന്…
(അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ച്) അയ്യേ… ഈ യൂണിഫോമും ഇട്ടോണ്ട് ഇങ്ങനെ കരയാമോ… നിങ്ങളെ സ്വപ്നം കണ്ടു അതാ… അല്ലാതെ നീ കരുതും പോലെ ഒന്നുമല്ല…
ശെരിക്കും…
ശെരിക്കും… (അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു) ഇപ്പൊ വിശ്വാസമായോ…
മ്മ്… എന്നാലും ഞങ്ങൾ അഞ്ചുപേരുണ്ടായിട്ടും ഞങ്ങൾ ഏട്ടന്റെ കാര്യങ്ങളൊന്നും ചെയ്തുതരാതെ…
പോടീ… നിനക്കെന്തിന്റെ കേടാ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…
എന്നാലും…
ഇനി എന്തേലും പറഞ്ഞാൽ നല്ല അടിവെച്ചു തരും…
അവളെനെ നോക്കി ചിരിച്ചു
നീയെന്താ പെട്ടന്ന് തിരിച്ചുപോന്നെ…
രണ്ടുമൂന്നു പേരെ വിളിപ്പിച്ചിരുന്നു അവരെ കാണാൻ വേണ്ടി പോയതാ രണ്ട് ആഴ്ചക്ക് ലീവ് ആക്കി…
മ്മ്…
അവന്മാരെ വീട്ടുകാർ വന്നിരുന്നു…
മ്മ്… എന്ത് പറഞ്ഞു…
ആ എം എൽ എ നിങ്ങളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നൊക്കെ പറഞ്ഞു… അവരുടെ മക്കളുടെ വിഡിയോയും അവന്മാര് പെൺപിള്ളേരെ ബ്ലാക്ക് മെയിൽ ചെയ്തതിനുള്ള തെളിവും നിങ്ങളെ കൈയിൽ ഉണ്ടെന്നും അത് പുറത്ത് വന്നാൽ അവരുടെയെല്ലാം റിപ്യൂട്ടേഷനും മക്കളുടെ ഭാവിയും പോവും ഈ പ്രശ്നം ഇങ്ങനെ വിടുന്നതാവും നിങ്ങൾക്ക് നല്ലത് അവൻ അതിന്റെ കോപ്പി വേണ്ട സ്ഥലങ്ങളിൽ ഭദ്രമായി വെച്ചിട്ടുണ്ടെന്നും അവനോ വേണ്ടപ്പെട്ടവർക്കോ എന്തെങ്കിലും സംഭവിച്ചാൽ അത് മീഡിയക്കുകൊടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും എന്നുമാണ് അവൻ എന്നോട് പറഞ്ഞത് ഇപ്പൊ പെൺപിള്ളേരെ ഭാഗത്തുനിന്നും ഞങ്ങൾക്ക് കംപ്ലൈന്റ് കിട്ടാത്തത് കൊണ്ട് അതിന്റെ മേൽ ആക്ഷൻ ഒന്നുമുണ്ടാവില്ല അവനെ പ്രകോപിപ്പിക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത് എന്ന് അവരെ ധരിപ്പിച്ചു അവര് കംപ്ലൈന്റ്റ് തിരികെ വാങ്ങി പോയിട്ടുണ്ട് എങ്കിലും സൂക്ഷിക്കണം