“”…മ്മ്മ്.! ശെരീന്നാ.! ഉറങ്ങിയ്‌ക്കോട്ടോ… പിന്നെ ഞാമ്മരാൻവൈകിയാലും പ്രാക്ടീസിനുപോവണം…. അതോണ്ട് അലാംവെച്ചിട്ടേ കിടക്കാവൂ..!!”””_ എന്നെയെല്ലാം പറഞ്ഞേപ്പിച്ചിട്ട് പുറത്തേയ്ക്കിറങ്ങി പോകുമ്പോഴും പെണ്ണിനുനല്ല സങ്കടമുണ്ട്…
സംഗതി കാര്യംകൊണ്ട് ഒരുപയോഗോമില്ലേലും എന്റൊപ്പം എവിടെയെങ്കിലുമൊക്കെ പോകാൻ ഇപ്പോൾ കണ്ണും നിറച്ചിറങ്ങിപോയ സാധനത്തിന് നല്ല ഉത്സാഹമാ… പണ്ടുമതേ.!
അവള് ഡോറും ചാരിക്കൊണ്ട് പുറത്തേയ്ക്കിറങ്ങിയതും
ഞാൻ പെട്ടെന്നു കട്ടിലിൽനിന്നുമെഴുന്നേറ്റ് അലമാരയിൽനിന്നൊരു ബലൂൺഫിറ്റുമെടുത്ത് ട്രാക്സിന്റെ മേലേ വലിച്ചുകയറ്റി, മൊബൈലും ബുള്ളറ്റിന്റെ കീയും കൈയ്ക്കുള്ളിലാക്കി പുറത്തേയ്ക്കിറങ്ങി…
ശേഷം, ഫ്ലാറ്റും ലോക്ക്ചെയ്ത് ലിഫ്റ്റെടുത്ത് താഴെയെത്തുമ്പോൾ മീനാക്ഷി കാർപാർക്കിങ്ങ് സെക്ഷനിലേയ്ക്ക് കയറാൻ തുടങ്ങിയിരുന്നു…
പിന്നൊന്നുമാലോചിയ്ക്കാതെ ഞാൻവേഗം വണ്ടിയിലേയ്ക്കു കയറി…
“”…അതേ ഡോക്ടറേ… ഇങ്ങുപോര്..!!”””_ അവള് കാറിന്റെ ഡോറുതുറന്നതും ഞാൻ ബുള്ളറ്റ്സ്റ്റാർട്ടാക്കി വിളിച്ചുപറഞ്ഞു….
സംശയത്തോടെ തിരിഞ്ഞുനോക്കി എന്നെക്കണ്ടതും പൂനിലാവുദിച്ചതുപോലെ എന്റെചക്കരയുടെ മുഖംവിടർന്നു…
ഒന്നു കൈകാട്ടി വിളിയ്ക്കേണ്ട താമസം, അവളോടി അടുത്തേയ്ക്കുവന്നു;
“”…എനിയ്ക്ക്… എനിയ്ക്കപ്പഴേയറിയാർന്നൂ, നീ വരോന്ന്… അതോണ്ടല്ലേ ഞാമ്പയ്യെ നടന്നേ..!!””” _ കിതച്ചുകൊണ്ടതു പറയുമ്പോഴും പെണ്ണിന്റെ കണ്ണിലെ സന്തോഷമത്രയ്ക്കുണ്ടായ്രുന്നു…