“ഓഹ്.. രണ്ടു ദിവസത്തെ ടെൻഷൻ കാരണം ഞാൻ ഇന്ന് ലീവാക്കി..”
“ഹഹ.. എനിക്ക് തോന്നി.. എന്തിനാ അജു നീയിങ്ങനെ പേടിക്കുന്നത്?.”
“ഇക്കയ്ക്ക് ഇതൊക്കെ നിസ്സാരം.. ഒന്നാമതെ കുടുംബതിന്നു പുറത്താണ് അതിന്റെ കൂടെ വേറെ വല്ല പ്രശ്നവും ഉണ്ടായാൽ പടിയടച്ചു പിണ്ഡം വയ്ക്കും അവര്..”
“ഓഹ് പിന്നെ.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഇങ് പോരേ നമുക്ക് ഇവിടെ താമസിക്കാം.”
“മ് മ്മ് ഹും.. കേൾക്കാൻ നല്ല രസമുണ്ട്.. എന്താണ് സാറ് വിളിച്ചത്?”
“അത് ഒന്ന് അക്കൗണ്ട് നോക്കിയേക്ക് എന്ന് പറയാൻ ആണ്.”
“ഇന്നലത്തെ കലാപരിപാടിയുടെ ആണെങ്കിൽ എന്റെ പൊന്നിക്കാ എനിക്ക് വേണ്ട.🙏🏻”
“ഹാ പണിയെടുത്താൽ കൂലി വാങ്ങണം അജു.. എന്തായാലും നോക്ക്.. ഞാൻ വെയ്ക്കുവാ.. പിന്നെ നാളെ നേരെ കടയിൽ എത്തിയേക്കണം… കേട്ടല്ലോ ”
“ഓക്കേ.. ശരി..”
ഫോൺ കട്ട് ആയി. ഞാൻ നേരെ ആപ്ലിക്കേഷൻ ഓപ്പൺ ആക്കി അകൗണ്ട് നോക്കി, എന്റെ കണ്ണ് തള്ളിപ്പോയി.. ഞാൻ ഒരു വർഷം മുഴുവൻ പണിയെടുത്താൽ കിട്ടുന്നതിന്റെ ഇരട്ടി രണ്ടു ദിവസത്തെ പണിക്ക് കിട്ടിയിരിക്കുന്നു.
സത്യമാണോ എന്നറിയാൻ ഞാൻ വീണ്ടും വീണ്ടും റിഫ്രഷ് അടിച്ചു നോക്കി. ഏതോ ഫിനാൻസ് കമ്പനിയുടെ അകൗണ്ടിൽ നിന്നും ആണ് തുക ഡെപ്പോസിറ്ട് ആക്കിയിരിക്കുന്നത്.
ആ ഒരു നിമിഷം അതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്നതൊക്കെ ആവിയായി പോയി. പകരം പണത്തിന്റെ തിളക്കം മാത്രം…
————————————————————-