————————————————————-
ഏഴുമണി ആയപ്പോഴേക്കും രാമചന്ദ്രൻ സാറിന്റെ കോളേത്തി.
“ഹെലോ സാറെ “..
“ആ.. അജയ് ഞങ്ങൾ താഴെയുണ്ട്.”
“ആ സാറെ… ദേ ഞാനെത്തി…” ഞാൻ താഴേക്ക് ചെന്നു…
വണ്ടിയുടെ അടുത്ത് രാമചന്ദ്രൻ സാർ നിൽപ്പുണ്ടായിരുന്നു.
“ഹാ സാറെ..”
“അജയ്…”
“യാത്ര ഒക്കെ സുഖമായില്ലേ?”
“ഓഹ്… ദൈവം സഹായിച്ചു പോയ കാര്യമെല്ലാം ഭംഗിയായി കഴിഞ്ഞു.. പിന്നെ ഇത്തിരി താമസിച്ചു പോയി…”
“ഹേയ്… അത് സാരമില്ല വേറെ ഓട്ടമൊന്നും ഞാൻ പിടിച്ചിട്ടില്ല.. അല്ല സാർ ഒറ്റക്കാണോ വണ്ടിയും കൊണ്ടു വന്നത്? ”
“അല്ല.. ദാ മുകേഷ് ഉണ്ട്..” കുറച്ചു മാറി കിടന്ന ഒരു ആൾട്ടോയിലേക്ക് പുള്ളി കൈ ചൂണ്ടി…
അതിൽ ഇരുന്നയാൾ കൈ വീശി കാണിച്ചു, ഞാനും കൈ ഉയർത്തി..
“അപ്പോൾ അജയ് ഇതാ ” പുള്ളി പോക്കെറ്റിൽ നിന്ന് ചാവിയും ഒപ്പം നോട്ടുകളും നീട്ടി. അത് വാങ്ങി എണ്ണി നോക്കിയ ശേഷം ഒരു അഞ്ഞൂറിന്റെ നോട്ട് ഞാൻ തിരികെ പുള്ളിക്ക് നൽകി…
“എന്താടോ ഇത്?”
“അത് സാറിനുള്ളയെന്റെ ഡിസ്‌കൗണ്ട് ആയി കൂട്ടിക്കോ..”
“ഇങ്ങനെ ഡിസ്‌കൗണ്ട് തന്നാൽ ഞാൻ സ്ഥിരം തന്നെ വിളിക്കേണ്ടി വരുമല്ലോ “…
പുള്ളിയുടെ കൂടെ സംസാരിച്ചു കൊണ്ട് അൾട്ടോയുടെ അടുത്തു വരെയെത്തി അവർ രണ്ടു പേരേയും യാത്രയാക്കി. പിന്നെ നേരെ ഷോപ്പിലെത്തി താഴെ കൗണ്ടറിൽ ഉള്ള അനൂപിനെ കടയിലെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നെ വണ്ടിയെടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു.