നേരം പുലർന്നു സൂര്യൻ അലാറം വച്ച് എഴുന്നേററ് തൻ്റെ ജോലി തുടങ്ങും മുൻപ് തന്നെ അമ്മ എഴുന്നേറ്റു. അതിരാവിലെ എഴുന്നേൽക്കുക കുളി ജപം എല്ലാം നടത്തി ഈറൻ ടൗവ്വൽ തലയിലും കെട്ടി. അമ്മ ആദ്യം തന്നെ അടുക്കളയിൽ കയറി ജോലി ആരംഭിച്ചു.
സംഭവം ശിവാനന്ദൻ്റെ ജോലി ഇത്രേയും ദൂരെ ആണല്ലോ മാസത്തിൽ രണ്ടോമൂന്നോ ദിവസലീവിനെ പുള്ളി നാട്ടിൽ വരികയും ഉള്ളു. അതുകൊണ്ട് തന്നെ നാട്ടിലെ വീട്ടിലെ പോലെ തന്നെ പുള്ളിക്കാരൻ ഇവിടെ വെപ്പും കുടിയും എല്ലാം ഒറ്റയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ അടുക്കളയിൽ എല്ലാ സാധനങ്ങളും ആവശ്യം പോലെ ഉണ്ട്.
അമ്മ ഫ്രിഡ്ജ് തുറന്ന് ആവശ്യമുള്ള സാധനങ്ങൾ എടുത്ത് ബ്രേക്ക് ഫാസ്റ് തയ്യാറാക്കി. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും. പിന്നീട് ഒരു സ്ടോങ്ങ് ചായ. അതിൽ നിന്നും ഒരു കപ്പ് ചായ എടുത്ത് നേരേ ശിവാനന്ദൻ്റെ മുറിയിലേക്ക് ചെന്നു. പുള്ളിക്കാരൻ നല്ല ഉറക്കത്തിലാണ്. അമ്മ ടേബിളിൽ ചായ കൊണ്ട് പുള്ളിക്കാരനെ തട്ടിവിളിച്ച് എഴുന്നേൽപ്പിച്ചു.
“വിജയലഷ്മി നീ രാവിലെ അടുക്കളപ്പണി ഏറ്റെടുത്തോ.”
അമ്മ: അണ്ണാ. അതിനെന്താ….
ശിവാനന്ദൻ: നിനക്ക് വീട് ഇഷ്ടപ്പെട്ടോ.
അമ്മ: കൊള്ളാം അണ്ണാ സൂപ്പർ ആണ്.പിന്നെ കഷ്ടപ്പെട്ട് എന്നെ വിജയലക്ഷ്മീ എന്ന് വിളിക്കണ്ട.
ശിവാനന്ദൻ: പിന്നെ?
അമ്മ : ലക്ഷ്മീന്ന് വിളിച്ചാൽ മതി.
ശിവാനന്ദൻ: ഈ അണ്ണാ വിളിയെക്കാൾ എനിക്കിഷ്ടം ചേട്ടാന്ന് വിളിക്കുന്നതാ
അമ്മ :ഉം
” ഇന്നലെ കമല എന്തിനാ വിളിച്ചേ ? എന്നെ അന്വേഷിച്ചോ?
ശിവാനന്ദൻ: നിൻ്റെ കാര്യങ്ങൾ മാത്രമാ അവള് സംസാരിച്ചേ