“”…ങ്ഹൂം… വേണ്ട..!!”””_ അവളുടെ ചോദ്യത്തിന് വിലങ്ങനെ തലയാട്ടുമ്പോഴും മനസ്സിനൊരാശ്വാസം തോന്നിയിരുന്നു, ചേച്ചിയോട് മീനാക്ഷിയൊന്നും പറഞ്ഞിട്ടില്ല…
“”…അതെന്താ വേണ്ടാത്തേ..??”””_ അവളെന്നെ നോക്കി പുരികമുയർത്തി…
“”…അവമ്പിന്നെ കഴിച്ചോളും… നീ നിന്റെ കാര്യന്നോക്ക്..!!”””_അമ്മയെന്റെ സഹായത്തിനായി മുന്നിൽകേറിയതും ചേച്ചിയുടെ മുഖംചുളിഞ്ഞു…
“”…അല്ല… അമ്മയെന്താ കൈ പിന്നിൽ പിടിച്ചേക്കുന്നേ…?? കയ്യേലെന്താ..??”””_ ചേച്ചി കയ്യിലിരുന്നപ്ലേറ്റ് സ്ലാബിനുപുറത്തു വെച്ചിട്ട് അമ്മയുടടുത്തേയ്ക്കു ചെന്നു…
“”…എന്റേ… എന്റേലൊന്നൂല്ല..!!”””_ പറഞ്ഞുകൊണ്ടമ്മ ചെരിഞ്ഞുനിന്നതും ചേച്ചിയ്ക്കു സംശയമടിച്ചു… അവൾ നേരേ കൈപിന്നിലേയ്ക്കെടുത്ത് അമ്മയുടെ കൈ പിടിച്ചുവാങ്ങി…
മുറുകെപിടിച്ചിരുന്ന കൈയ്ക്കുള്ളിൽ പുറത്തേയ്ക്കു തല നീട്ടിയിരുന്ന ചോക്ലേറ്റിനെകണ്ടതും കീത്തുവേച്ചി തലതിരിച്ചെന്നൊരു നോട്ടം…
“”…ഞാനപ്പഴേ നിന്റടുക്കെ പറഞ്ഞയല്ലേ വീട്ടിവന്നു പറയല്ലേന്ന്… എന്നിട്ട് വന്നപാടെ വിളമ്പികൊടുത്തല്ലേ..?? ഇനി നീ മുട്ടായി… കിട്ടായിന്നുമ്പറഞ്ഞ് എന്റടുക്കെ വാ… കാണിച്ചുതരാം..!!”””_ തുറിച്ചു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞപ്പോളെനിയ്ക്ക് നാവാട്ടമില്ലാത്ത അവസ്ഥയിലായി…
“”…കീത്തുവേച്ചീ… ഞാനമ്മ ചോയിച്ചപ്പ കൊടുത്തോയതാ… സോറി..!!”””
“”…സോറി.! ഒന്നു പോടാ.! ഇനിയെന്റോടെ മിണ്ടാമ്മരണ്ട..!!”””_ അവള് കൈകഴുകിക്കൊണ്ട് പറഞ്ഞു…