“”…എന്താ കഴിച്ചേ..??”””
“”…മുട്ടായി..!!”””_ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടിപറഞ്ഞതോടെ അമ്മയുടെമുഖത്ത് വീണ്ടും ചിരിപടർന്നു…
“”…എന്നിട്ടെനിയ്ക്കെവിടെ..??”””_ അമ്മ കണ്ണുകളുയർത്തി…
“”…തരാം..! പക്ഷേ… ചേച്ചീനോട് പറയരുത്..!!”””
“”…ഇല്ല… പറയൂല… നീ താ..!!”””_ അമ്മ പുഞ്ചിരിയോടെ ഉറപ്പുതന്നതും ഞാൻ പോക്കറ്റിൽനിന്നും രണ്ടുചോക്ലേറ്റെടുത്ത് അമ്മയ്ക്കുകൊടുത്തു…
“”…അമ്മേ…. സിത്തുയിങ്ങെത്തിയോ..??”””_ പുറത്തുനിന്നും വിളിച്ചുകൊണ്ട് കീത്തുവേച്ചി അകത്തേയ്ക്കുകയറിയതും ഞാനൊന്നുഞെട്ടി…
പക്ഷേ വരുന്നത് ചിരിയോടെയാണെന്ന് കണ്ടതും ഒന്നുമറിഞ്ഞില്ലെന്ന ധൈര്യംവന്ന ഞാൻ അമ്മയോട് ചോക്ലേറ്റ് ഒളിപ്പിയ്ക്കാൻ ആംഗ്യംകാട്ടി…
അമ്മ അതേപടി കൈപിന്നിലേയ്ക്കു മാറ്റിപ്പിടിയ്ക്കുകയും ചെയ്തു…
“”…ആ.! ഇങ്ങെത്തിയാരുന്നോ..??
പിന്നെ ചെറിയമ്മവിളിച്ചിട്ട് നീ നിന്നില്ലെന്നു പറഞ്ഞല്ലോ… എന്തുപറ്റി..??”””_ കീത്തുവേച്ചി അടുക്കയിലേയ്ക്കു വന്നെന്നെക്കണ്ടതും ചോദ്യമിട്ടു…
“”…ഞാ… ഞാങ്കേട്ടില്ല..!!”””
“”…കള്ളമ്പറയല്ലേ സിത്തൂ… ചെറിയമ്മയ്ക്കെന്തോരം സങ്കടായെന്നോ..?? അല്ലെങ്കി അവരെന്നോടു പറയത്തില്ലാരുന്നു..!!”””_ ചേച്ചി ശാസനയുടെസ്വരത്തിൽ പറഞ്ഞ് ഡ്രെസ്സ്പോലുംമാറാതെ അമ്മയെനിയ്ക്കായി എടുത്തുവെച്ച പ്ലേറ്റിലേയ്ക്കു ചോറിടാനായിതുടങ്ങി…
“”…വന്നിട്ട് ചോറു കഴിച്ചാരുന്നോ നീ..??”””_ ചോറിലേയ്ക്കു തന്നെ കറിയൊഴിയ്ക്കുന്നതിനിടയിൽ അവളെന്നെനോക്കി…