അവന്റെ ആ കുസൃതിയിൽ ദേവേട്ടാ എന്ന് വിളിച്ചുകൊണ്ടു അവൾ ചിണുങ്ങി.
കാവിൽ നിന്നും നിലാവിന്റെ വെളിച്ചത്തിൽ ചുവന്ന പാവാടയും ധരിച്ചു മുടിയും അഴിച്ചിട്ടു നെറ്റിയിൽ പടർന്ന സിന്ദൂരവുമായി വരുന്ന അവളുടെ ആ വരവ് മനുഷ്യനായി പിറന്ന ആര് കണ്ടാലും ബോധം കേട്ടു വീഴും എന്നത് സുനിശ്ചയം.
ഒരു രക്ത യക്ഷി ദേവന്റെ കയ്യിൽ തൂങ്ങി വരുന്നതയെ കാണുന്ന ആർക്കും തോന്നു.
ദേവർമഠം എന്ന ആ കുറ്റൻ എട്ടു കെട്ടു മാളികയിൽ എത്തുന്നത് വരെ ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ പാടെ അനു ദേവന്റെ കൈ വിടുവിച്ചു തൊട്ടടുത്തുള്ള സ്റ്റോർ റൂം പോലെയുള്ള ആ കുഞ്ഞു മുറിയിലേക്ക് പാഞ്ഞു.
അനുപമ എന്ന പെണ്ണിൽ നിന്നും അനുപമ എന്ന അമ്മയിലേക്ക് അവൾ മാറിയതിന്റെ വെപ്രാളവും പിടച്ചിലും ദേവൻ ചിരിയോടെ നോക്കി.
ഓടി ചെന്ന് വാതിൽ തുറന്ന അനു ഭയപ്പാടോടെ വാതിൽ പടിയിൽ പിടിച്ചു നിന്ന്.
മോളെ കിടത്തിയ പായും ഷീറ്റും മാത്രം. ഷീറ്റു ചുരുണ്ടു കൂടി മാറി കിടക്കുന്നത്തോടെ അവളുടെ മുഖത്തെ ചോര വാർന്നു മുഖം വിളറി വെളുത്തു. നീന്തി തുടങ്ങി എങ്കിലും അവൾ മുറി വിട്ടു പോകാനും മാത്രം ആയിട്ടില്ല. നിന്ന നിപ്പിൽ തന്നെ അവൾ മുറി മൊത്തം പരതി നോക്കി. ആകെ കുഞ്ഞു മുറിയിലുള്ളത് ആ പായും ഷീറ്റും. പിന്നെ തന്റെയൊരു ബാഗും. പേടിയോടെ തിരിഞ്ഞു അവൾ കരഞ്ഞു വിളിച്ചു കൊണ്ട് പറഞ്ഞു.
ദേവേട്ടാ… നമ്മുടെ മോ…..
പറഞ്ഞത് പൂർത്തിയാക്കാൻ അവൾക്കു കഴിഞ്ഞില്ല
തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ദേവന്റെ കണ്ണിൽ കണ്ടത് സ്നേഹമോ പ്രണയമോ അതോ താൻ അനുഭവിച്ച ക്രൂരതയുടെ ബാക്കിയോ എന്ന്