“വേഗം വാ, ഫുഡ് ഒക്കെ എടുത്ത് വെച്ചിട്ട് ഉണ്ട് ഞാൻ… കണ്ടിലെ ഇവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി, രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൈ കൊടുത്തേ” അമ്മ പറഞ്ഞു. ഇത് കേട്ടതും രണ്ടാൾക്കും എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കി. നല്ല മടി ഉണ്ടായിരുനെകിലും അവർ കൈ കൊടുത്തു. കഴിക്കുന്നതിന് മുന്നേ കൈ കഴുകാൻ വേണ്ടി അവർ രണ്ട് പേരും കൂടി വാഷ് ബേസിൻ’ന്ടെ അടുത്തേക്ക് പോയി. എന്ത് സംസാരിക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു ഏകസ്ഥയിൽ ആയിരുന്നു അവർ.
“നി… നിന്ടെ കാലിന് എങ്ങനെ ഉണ്ട്” മൗനം ബേധിച്ഛ് കൊണ്ട് ആഷിക ചോദിച്ചു. പറയാൻ ഒന്നും കിട്ടാത്തത് കൊണ്ട് തലയാട്ടി സുഖം എന്ന രീതിയിൽ മറുപടി കൊടുത്തു. അവർ ഇങ്ങോട്ടും പോവാതെ അവിടെ തന്നെ നിന്നു, പിന്നെയും നിശബ്ദത. മിണ്ടനും എന്നും മിണ്ടണ്ടാ എന്നും ഉള്ള ഒരു മനസ്സിൽ ആയിരുന്നു രണ്ട് പേരും.
“ഡി … ഹോസ്പിറ്റലിൽ വന്നപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അറിയാതെ പറഞ്ഞ് പോയതാ” ആഷിക പറഞ്ഞു. റാഷിക അവളെ കെട്ടിപിടിച്ചു, പെട്ടന് ഉള്ള ആ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്ന അറിയാതെ ആഷിക അവിടെ നിന്നു, അവളെ തിരിച്ച് കെട്ടിപിടിച്ചില്ല. റാഷിക അവളുടെ കൈയിൽ പിടിച്ച് ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഇരുന്ന് റാഷിക ഹോസ്പിറ്റലിൽ ആയ സമയത് കോളേജിൽ എന്തൊക്കെ നടന്നു എന്ന് ചോദിച്ചു, പിന്നെ ഓരോ വിശേഷങ്ങളും ചോദിച്ചു.
“ഹ്മ്മ്, നിനക്ക് ഞാൻ കുറച്ച് കഴിഞ്ഞിട്ട് ഒരാളെ പരിചയപ്പെടുത്തി തരാം” റാഷിക പറഞ്ഞു. വല്യ താല്പര്യം ഒന്നും ഇല്ലായിരുനെകിലും അവൾ പറയുന്നത് എല്ലാം ആഷിക കേട്ടിരുന്നു.