അയാൾ സ്കൂട്ടർ എടുത്തു പോയി ഞാൻ എന്റെ ബൈക്കും എടുത്തു. തിരിച്ച് ഹോസ്പിറ്റലിലേക് ഞാൻ പോയി, അവിടെ എത്തിയപ്പോഴേക്കും അവളെ സർജറി ചെയാൻ വേണ്ടി കൊണ്ടുപോയിരുന്നു. ചെറിയ ഒരു സർജറി ആണ് എന്നും പക്ഷെ ഇന്ന് ഫുൾ സെഡേഷൻ കാരണം മയക്കിതിലും ആയിരിക്കും എന്നാണ് അവിടെ ഉള്ള നേഴ്സ് എന്നോട് പറഞ്ഞത്. ഞാൻ പിന്നീട് ഹോസ്പിറ്റലിലേക് വരാം എന്നും പറഞ്ഞ് എന്റെ ബൈക്ക് എടുത്ത് വീട്ടിലേക് പോയി.
രാത്രി ഡിന്നർ സമയം ആയപ്പോ ആണ് ഞാൻ വീട്ടിൽ എത്തിയത്, അമ്മയോട് ഫ്രണ്ടിന് ആക്സിഡന്റ് പറ്റിയെന്നും അതുകൊണ്ട് അവിടെ ആയിരുന്നു എന്നും ഇനി കുറച്ച കഴിഞ്ഞ ഒന്നുടെ അങ്ങോട്ട് പോണം എന്നും ഞാൻ പറഞ്ഞു. അച്ഛൻ തിരിച്ച് ഗൾഫിലേക്ക് പോയി ചേട്ടൻ ജോലിക്കും,
ഞാനും അമ്മയും മാത്രമേ ഉള്ളു വീട്ടിൽ, ഒറ്റക് ഇവിടെ ആകാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും പോകാതെ ഇരിക്കാനും പറ്റില്ല. അമ്മയോട് ഞാൻ വല്യമ്മേടെ അടുത്ത് ആകാൻ തീരുമാനിച്ചു. പിന്നെ രാത്രി അവിടുന്ന് കിച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാലോ എന്നും കരുതി…
ഞങ്ങൾ ബൈക്കിൽ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരുന്നപ്പോ…
“അപ്പൊ നീ ആണ് അവളെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത് ലെ” കിച്ചു എന്നോട് ചോദിച്ചു.
“നീ വെറുതെ ഓരോന്ന് പറഞ്ഞ് പിന്നെയും എന്നെ തളർത്താതെ, ഒന്നു നോക്കി നടന്ന മതിയാരുന്നു ഞാൻ. ഇന്ന് പോയി അവളെ കണ്ടിട്ട് കാര്യങ്ങൾ ഒക്കെ പറയണം.” അങ്ങനെ ഞങ്ങൾ അവിടെ എത്തി, സമയം രാത്രി 11 മണി… അതുകൊണ്ട് തന്നെ വല്യ തിരക്ക് ഒന്നും അവിടെ ഇല്ലായിരുന്നു. വൈകുനേരം കണ്ട നഴ്‌സിനെ ഞാൻ പിന്നെയും കണ്ടു, അപ്പൊ അവർ അവളുടെ സർജറി കഴിഞ്ഞു എന്ന് പറഞ്ഞു. വല്യ സർജറി ഒന്നും അല്ലായിരുന്നു അതുകൊണ്ട് വേഗം കഴിഞ്ഞു. അങ്ങനെ അവളുടെ റൂമിലേക്ക് ഞാനും കിച്ചുവും പോയി