റാഷികയോട് വീട്ടുകാർ കാണിക്കുന്ന സ്നേഹവും അടുപ്പവും ഒന്നും തനിക്ക് കിട്ടാത്തതിന്റെ കാരണം റാഷിക തന്നെ ആണ് എന്നും അവൾ കരുതി. മോശം ഇല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്ന രണ്ട് സഹോദരിക്കലും പത്താം ക്ലാസ്സിന്റെ സമയം മുതൽ മിണ്ടാതെ ആയി. ആഷിക വീട്ടുകാരോടും ഒറ്റ വാക്കിൽ ഉത്തരം പറയുക എന്ന് അല്ലാതെ വേറെ യാതൊരു സംസാരവും ഇല്ലാതെ ആയി…
അതുകൊണ്ട് ഫാമിലി ഫോട്ടോ എടുക്കുമ്പോഴും ആഷിക ഇല്ലാതെ ആയി, ആ ഫോട്ടോ മാത്രം ഇവർ വരപ്പിച്ചു. മാതാപിതാക്കളുടെ പ്രധാന ലക്ഷ്യം ഇപ്പോഴും പണം ആയത് കൊണ്ട് സ്വന്തം മക്കൾക്ക് വന്ന മാറ്റം ഒന്നും അത്ര കാര്യം ആകാൻ നിന്നില്ല, അവളെ അഹങ്കാരി എന്നും മുദ്ര കുത്തി. കൂടെ ചിലവാക്കാൻ പറ്റുന്ന സമയം എല്ലാം രാശികയുടെ ഒപ്പം മാത്രമായി ഒതുങ്ങി.
രണ്ട് പേരെയും ഒരേ കോളേജിലും ചേർത്തി, നല്ല മാർക്ക് ഉണ്ടായിരുനെകിലും, വീട് വിട്ട് പോവാൻ മടി ആയത് കൊണ്ട് വേറെ വല്യ കോളേജിലേക്ക് ഒന്നും പോവാതെ റാഷിക ആ കോളേജിൽ തന്നെ B.A. English അഡ്മിഷൻ എടുത്തു. മാർക്ക് തീരെ കുറവ് ആയത് കൊണ്ട് പൈസ കൊടുത്ത് വീട്ടുകാർ പറയുന്ന കോളേജിൽ ചെറുക്കാ എന്ന് അല്ലാതെ ആഷികക്ക് മറ്റൊരു വഴിയും ഇല്ല. അവൾ അവിടെ B.A. History ചേർന്നു. ഇതിൽ എങ്ങനെ എങ്കിലും നല്ല അമ്രക് വാങ്ങി വീടിന് ദൂരത്തേക്ക് പോകണം എന്ന ലക്ഷ്യം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു.
*********************************************************************************************************
“ഡാ…” വീട്ടിൽ എത്തി ഉള്ളിലേക്ക് കേറിപോവുമ്പോ അമ്മ വിളിച്ചു. ഞാൻ അമ്മേനെ നോക്കി.