പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Posted by

ഞാൻ തിരിച്ച് റൂമിലേക്ക് പോകുമ്പോ ഹാളിൽ കുറച്ച് ഫോട്ടോസും പെയിന്റിംഗും തൂക്കി ഇട്ടത് കണ്ടു. ഈ വീട്ടിൽ ഉള്ള എല്ലാരുടെയും ഫോട്ടോ ആണ് എന്നെ തോന്നുന്നു, പക്ഷെ ഒരെണ്ണം മാത്രം ആയിരുന്നു പെയിന്റിംഗ് ആയിട്ട് ഉള്ളത്. എന്റെ നെഞ്ച് പെട്ടന്ന് പട പട അടിക്കാൻ തുടങ്ങി, കാലുകൾക്ക് ബലം ഇല്ലാതെ ആവുന്നത് പോലെ തോന്നി. ഞാൻ ചുറ്റും നോക്കിയപ്പോ നേരത്തേ ചായ തന്ന ചേച്ചി സ്റ്റെപ് കേറി വരുന്നത് കണ്ടു. ഞാൻ ചേച്ചിയോട് ഇങ്ങോട്ട് ഒന്ന് വരുമോ എന്ന് ചോദിച്ചു…

(15 മിനിറ്റിന് ശേഷം)

സിഗ്നൽ പച്ച ആയിട്ടും വണ്ടികൾ വേഗം നീങ്ങാത്തത് കണ്ടപ്പോ നിർത്താതെ ഹോൺ അടിച്ച് കൊണ്ട് ഇരുന്നു ഞാൻ 🔊🔊🔊🔊🔊

സാധാരണ പോകുന്നതിനെ കാലും സ്പീഡിൽ ഞാൻ വണ്ടി ഓടിച്ചു, എന്റെ ഡ്രൈവിംഗ് എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ഞാൻ വണ്ടിയും എടുത്ത് നേരെ അവളുടെ കോളേജിലേക്ക് പോയി. അത്യാവശ്യം സ്പീഡിൽ വന്നത് കൊണ്ട് തന്നെ ബ്രേക്ക് ഇട്ടപ്പോ പാർക്കിംഗ് ഏരിയ ഫുൾ പൊടി പാറിച്ച് കൊണ്ട് ആണ് വണ്ടി നിന്നത്, പാർക്കിംഗ് അറയിൽ അവളുടെ സ്കൂട്ടർ നിർത്തി വെച്ചിട്ട് ഉണ്ട്. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ക്യാമ്പസ്സിലേക്ക് ഓടി ചെന്നു. നേരെ മുന്നിൽ കാണുന്നത് അല്ലാതെ വേറെ ഒന്നും എന്റെ ശ്രേദ്ധയിൽ പെടുന്നുണ്ടായിരുന്നില്ല. ഹിസ്റ്ററി സെക്ഷന്റെ സ്റ്റാഫ്‌റൂം തപ്പി ഞാൻ വരാന്തയിലൂടെ നടന്നു. ഉച്ചക്ക് തൊട്ട് മുമ്ബ് ഉള്ള ക്ലാസ് നടന്ന കൊണ്ടിരിക്കുക ആയിരുന്നു, അതുകൊണ്ട് സ്റ്റാഫ്‌റൂമിൽ ടീചെര്സ് കുറവ് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പ്യുണിനോട് ചോദിച്ച് ഫൈനൽ ഇയർ ക്ലാസ് ടീച്ചറിന്റെ ഡെസ്ക് ഞാൻ തപ്പി പിടിച്ചു… മേശപ്പുറത് വെച്ചിരുന്ന രജിസ്റ്റർ ഞാൻ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *