“എന്ന പിന്നെ ഇവിടെ വന്ന് നിന്നെയും കണ്ട്, പിന്നെ വേറെ ആരെങ്കിലും ഉണ്ടെകിൽ അവരെയും കണ്ട് അങ്ങോട്ട് പോവാം എന്ന് വെച്ചു…” കിച്ചു തുടർന്നു
“അങ്ങനെ പുറത്ത് ഇറങ്ങി നടക്കാൻ ഒന്നും സമ്മതിക്കില്ല അവളെ”
“അവളെ കണ്ടിട്ട് എനിക്ക് എന്തിനാ. അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരെങ്കിലും വരുമല്ലോ അപ്പൊ അവരെ കാണാലോ എന്ന് ആയിരുന്നു എന്റെ ഒരു ഇത്” കിച്ചു അവന്ടെ കഴുത്തിലെ ബട്ടനിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അവൻ ആ കാര്യം പറഞ്ഞപ്പോ ആണ് ഞാനും ഓർത്തത് അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരും വന്നില്ലാലോ എന്ന്… ഇനി ഇവളുമാർ ഒക്കെ തെറ്റിയോ, അതോ ഞാൻ ഇല്ലാത്ത സമയത്ത് ഒക്കെ വന്ന് പോയോ ആവോ… ഞാൻ തലയും ചൊറിഞ്ഞ് കുറച്ച് നേരം അവിടെ തന്നെ നിന്നു. കിച്ചുവും എന്നോട് കാര്യം തിരക്കി, ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ അവനെയും കൂട്ടി ഞാൻ അവിടുന്ന് പോയി.
തിരിച്ച് വീട്ടിലേക്ക് തന്നെ ഞങ്ങൾ പോയി, ഒരു ചായയും കുടിച്ച് ഞങ്ങൾ നേരെ എന്റെ റൂമിലേക്ക് പോയി.
“നാളെ പിന്നെയും അവൾക്ക് എന്ത് സമ്മാനം കൊടുക്കണം എന്ന് ആലോചിക്കുക ആയിരിക്കും” എന്റെ ചിന്തിച് ഉള്ള ഇരുപ്പ് കണ്ടിട്ട് കിച്ചു ചോദിച്ചു.
“സമ്മാനവും കുമ്മനവും ഒന്നും ഇല്ല, എന്നിട്ട് വേണം ഇനി അടുത്ത വല്ലിക്കെട്ട് വരാൻ. എന്നാലും അവളുടെ ഫ്രണ്ട്‌സ് ഇത് എവിടെ പോയി, ഞാൻ ആ കാര്യം ഓർത്തതും ഇല്ല ഇത്രയും ദിവസം”
“ഇതിനൊക്കെ ഇത്ര ടെൻഷൻ അടിക്കാൻ ഉണ്ടോ, ആദ്യം അവളോട് അധികം സംസാരിക്കാൻ പറ്റുന്നില്ല എന്നായിരുന്നു ഇപ്പൊ ഇതും. അല്ല ആ പ്രശ്നം തീർന്നോ?”