പ്രൊജക്റ്റ് റിപ്പോർട്ട് മാറ്റി വെക്കാൻ വേണ്ടി അവൾ പോയി. അത് കൈയിൽ എടുത്ത് പേജുകൾ തിരിച്ച് നോക്കിയപ്പോ അവനെ ഓര്മ വന്നു, അവൾ പറഞ്ഞിട്ട് അവൻ ചെയ്ത കൊടുത്ത റിപ്പോർട്ടിന്റെ ചെറിയ ഒരു ഭാഗം. അവൾ ഒരു പുഞ്ചിരിയോട് കൂടി അതും നോക്കി അവിടെ നിന്നു. റിപ്പോർട്ടിന്റെ താഴെ ‘Done by ???’ എന്നും കൂടി കണ്ടപ്പോ അവളുടെ ചിരി ഒന്നും കൂടി വിരിഞ്ഞു. അവൾ അതും നോക്കി ചിരിച്ച് നിൽക്കുന്നത് കണ്ടിട്ട് രമ്യ എല്ലാരേയും വിളിച്ച് അത് കാണിച്ചു.
“ഇനി ട്രെയിനിന് ഇവൾ പറഞ്ഞത് സത്യം ആണോ… പ്രോജെക്ടിനെ പറ്റി ആലോചിച്ച് തന്നെ ആണോ അവൾ ചിരിച്ച് ഇരുന്നിട്ട് ഉണ്ടാവാ” എല്ലാരും ഇതും പറഞ്ഞ് ചിരിച്ചു. ഇവരുടെ ചിരി കേട്ടപ്പോ സ്വബോധം വന്ന അവൾ റിപ്പോർട്ട് മാറ്റി വെച്ചു… ഒരു രണ്ടാളും കൂടി ടേബിൾ മാറ്റി വെച്ചിട്ട് അവർ നിലത്ത് ഇരുന്നു.
“അപ്പൊ തുടങ്ങുവല്ലേ പിള്ളേരെ” മീരാ പറഞ്ഞു.
“Cheers…”
പാട്ടും വെച്ച് അവർ പരുപാടി തുടങ്ങി… ബിയർ അടിക്കലും ഡാൻസ് കളിയും ആയി അവർ തുടർന്നു…
“ഡി, എന്നെ കൊണ്ട് പറ്റും എന്ന് തോന്നുനില്ല… മതിയായി” പ്രിയ പറഞ്ഞു.
“ഡി ആകെ പകുതി കുപ്പി അല്ലെ ആയിട്ടുള്ളു” അവൾ ചോദിച്ചു.
“പറ്റണില്ല മോളെ”
“മൂന്ന് ബിയർ വേണം എന്നാല്ലെ ശെരിയാവുള്ളൂ, എന്തൊക്കെ ആയിരുന്നു”
“എനിക്കും രണ്ടെണ്ണം ഒന്നും തീർക്കാൻ പറ്റും എന്ന് തോന്നുന്നില്ല” രമ്യ പറഞ്ഞു.
“ഇവൾമാർ ഇത്… ഇനി ഈ ബാക്കി വന്നത് എന്തോ ചെയ്യും” അവൾ ചോദിച്ചു.
“ഒരു കാര്യം ചെയ്യ്, അപ്പുറത്തെ റൂമിൽ ഉള്ള അവൾമാരെയും കൂടി വിളിക്ക്, എന്തായാലും നേരത്തെ ചോദിച്ചതല്ലെ…” പ്രിയാ പറഞ്ഞു.