പുറത്ത് കൈ വെച്ചപ്പോ അവളുടെ മുടി ഞാൻ ശ്രേധിച്ചത്, സാധാരണ ഉള്ള അത്ര നീളം ഇല്ല എന്ന്, അവൾ അത് വെട്ടി ചെറുതാക്കി. അവളെ ഞാൻ വാരി എടുത്ത് ഓട്ടോയിലേക്ക് കൊണ്ട് പോയി, ഞങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്ന വേറെ ഒരാളും കൂടി കേറി.
“ഡി കരയല്ലേ ഇപ്പൊ എത്തും ഹോസ്പിറ്റലിൽ” ഞാൻ ചെറിയ വെപ്രാളത്തോട് കൂടി പറഞ്ഞു. ഞങ്ങളുടെ കൂടെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നത് എനിക്ക് ഒരു ശല്യമായിട്ട് തോന്നി. വേഗം തന്നെ ആശുപത്രിയിൽ എത്തി, അവളെ കൊണ്ടുപോകാൻ ഒരു വീൽചെയറും വന്നു.
എമർജൻസി വാർഡിലേക്ക് അവളെ കൊണ്ടുപോയി, ഒപ്പം ഞാനും പോയി. രണ്ട് മൂന്ന് നഴ്‌സ്‌മാർ അവളുടെ കാലിൽ പറ്റിയ മുറിവ് ഡ്രസ്സ് ചെയുക്ക ആയിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവളെയും നോക്കി അവിടെ നിന്നു. മുറിവ് ക്ലീൻ ചെയ്യുമ്പോ അവൾക് നന്നായി നീറുന്നുണ്ടായിരുന്നു, അവൾ പെട്ടന് എന്റെ കൈ വളരെ മുറുകെ പിടിച്ചു. അവളെ നോക്കി ഒന്നും ഇല്ല എന്ന രീതിയിൽ ഞാൻ കണ്ണ് അടച്ച് കാണിച്ചു.
“എടൊ, താൻ റിസെപ്ഷനിലേക്ക് പോയിട്ട് പേഷൻറ്റ്ന്ടെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് ഫിൽ ചെയ്തേ” ഒരു നേഴ്സ് എന്നോട് വന്ന് പറഞ്ഞിട്ട് പോയി. ശെരി എന്ന് തലയാട്ടി ഞാൻ അവരുടെ കൂടെ പോയി, പെട്ടന് എനിക്ക് അത് ഓർമ വന്നു… അവളുടെ പേര്. ഞാൻ അവളെ നോക്കി…
“റാഷിക” അവൾ പറഞ്ഞു. അപ്പൊ അതാണല്ലേ പെണ്ണെ നിന്ടെ പേര്, മുഖത്ത് ഒരു ചെറുപുഞ്ചിരിയോട് കൂടി ഞാൻ റിസെപ്ഷനിലേക്ക് പോയി.
(ഈ കഥയുടെ തുടക്കം ഇവിടെ നിന്നുമായിരുന്നു… കഥ തിരിച്ച അവിടെ എത്തിയിരിക്കുന്നു)